കോട്ടയം: നഗരത്തിലെ ഗതാഗതക്കുരുക്കില്‍പെടാതെ പാടശേഖരത്തിന്‍െറ നടുവിലൂടെ പ്രകൃതിഭംഗി ആസ്വദിച്ചുള്ള യാത്രക്കായി നാട്ടുകാരുടെ കാത്തിരിപ്പ് നീളുകയാണ്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വേണ്ടത്ര പഠനമില്ലാതെ അവസാനഘട്ട നിര്‍മാണത്തിലിരിക്കുന്ന സിമന്‍റ്കവല-പാറേച്ചാല്‍ ബൈപാസ് പണിതിട്ടും പണിതീരാത്ത റോഡായി മാറി. ഫെബ്രുവരി14ന് വട്ടമൂട് പാലത്തിനൊപ്പം ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള നീക്കം മണ്ണിടിച്ചില്‍ തടയിട്ടു. നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് തയാറെടുത്ത പാറേച്ചാല്‍ ബൈപാസ് മൂന്നിലേറെ തവണയാണ് ഇടിഞ്ഞത്. ചളിനിറഞ്ഞ പാടശേഖരത്തില്‍ മണ്ണിട്ടു നികത്തിയുള്ള റോഡ് നിര്‍മാണത്തിലെ പിഴവാണ് തുടര്‍ച്ചയായി മണ്ണിടിയാന്‍ കാരണം. 57കോടിചെലവില്‍ നബാര്‍ഡിന്‍െറ സഹായത്തോടെയാണ് പാറേച്ചാല്‍ പാലം നിര്‍മിച്ചത്. നിര്‍മാണം പൂര്‍ത്തിയായ റോഡിലൂടെ രാത്രിയില്‍ ഇരുചക്രവാഹനങ്ങളടക്കം ഒട്ടേറെ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്. പൊതുമരാമത്ത്വകുപ്പിന്‍െറ മേല്‍നോട്ടത്തില്‍ വേണ്ടത്ര പഠനമില്ലാതെയുള്ള നിര്‍മാണം തിരക്കിട്ട് പൂര്‍ത്തിയാക്കിയതാണ് കുഴപ്പങ്ങള്‍ക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ബൈപാസ് അവസാനിക്കുന്ന ഒരു കിലോമീറ്റര്‍ ഭാഗത്തെ മണ്ണിടിച്ചിന്‍െറ കാരണം കണ്ടത്തൊനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. അതിനിടെ, ഈമാസം 28ന് ഉദ്ഘാടനം നടത്താനാകുമോയെന്ന ചര്‍ച്ചയും ഒരുവശത്ത് നടക്കുന്നുണ്ട്. ബൈപാസ് അവസാനിക്കുന്ന ഒരു കി.മീ. ഭാഗത്താണ് മണ്ണിടിച്ചില്‍ തുടര്‍ച്ചയായി കണ്ടത്തെിയിരിക്കുന്നത്. നേരത്തേ ആഴമുള്ള വെള്ളക്കെട്ട് ഉണ്ടായിരുന്നതായാണ് ഒടുവിലത്തെ നിഗമനം. എം.സി റോഡിലെ തിരക്കൊഴിവാക്കാന്‍ ലക്ഷ്യമിട്ട് നാട്ടകം സിമന്‍റ് കവലയില്‍നിന്ന് ആരംഭിച്ച പാടശേഖരത്തിന് നടുവിലൂടെ അഞ്ചു കി.മീ.ദൂരത്തിലാണ് പാറേച്ചാല്‍ ബൈപാസ് പൂര്‍ത്തിയാകുന്നത്. പിഴവ് കണ്ടത്തെുന്നതിനൊപ്പം പൊതുമരാമത്ത് എക്സി. എന്‍ജിനീയറുടെ നേതൃത്വത്തില്‍ കൂടുതല്‍ പരിശോധന നടത്തി നിര്‍മാണ രീതിയില്‍ ആവശ്യമായ മാറ്റം വരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.