കോട്ടയം: നഗരത്തില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ദേശവിരുദ്ധപോസ്റ്റര്‍ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റര്‍ കണ്ടത്തെിയ സ്ഥലത്തിനു സമീപത്തുള്ള കാമറകളിലെ ദൃശ്യങ്ങള്‍ തിങ്കളാഴ്ച പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതില്‍ പ്രതികളെക്കുറിച്ചുള്ള സൂചന ലഭിക്കുമെന്ന നിഗമനത്തിലാണ് പൊലീസ്. വെള്ളിയാഴ്ച കോട്ടയം സി.എം.എസ് കോളജില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി എത്തുന്ന സാഹചര്യത്തില്‍ വിഷയം ഗൗരവത്തിലാണ് പൊലീസ് എടുത്തിരിക്കുന്നത്. സംശയമുള്ള ചിലരെ അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്തേക്കും. കോട്ടയം നഗരമധ്യത്തില്‍ ശനിയാഴ്ച രാവിലെ 10ന് കോട്ടയം തിരുനക്കര ആസാദ് ലൈന്‍ റോഡിലെയും ശ്രീരംഗം ഓഡിറ്റോറിയത്തിന് സമീപമുള്ള റോഡിലെയും മതിലുകളിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇന്ത്യ നശിക്കട്ടെ, പാകിസ്താന്‍ സിന്ദാബാദ്, കേരളത്തിന് സ്വാതന്ത്ര്യം വേണം തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു പോസ്റ്ററില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.