പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ഈരാറ്റുപേട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇരുപത്തൊന്നുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടയ്ക്കല്‍ സഫാ നഗര്‍ വഞ്ചാങ്കല്‍ ഷിജാസിനെയാണ് ഈരാറ്റുപേട്ട സി.ഐ എസ്.എം. റിയാസിന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിയാണ് പെണ്‍കുട്ടി. രണ്ടു വര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച വാടകക്കെടുത്ത കാറില്‍ ഷിജാസ് പെണ്‍കുട്ടിയുമായി കറങ്ങാന്‍ പോയിരുന്നു. പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ അന്വേഷിക്കുന്നതിനിടെ വൈകീട്ട് ഇരാറ്റുപേട്ടക്കു സമീപം പെണ്‍കുട്ടിയെ ഇറക്കിവിടുകയും ചെയ്തു. ഇതോടെയാണ് വീട്ടുകാര്‍ പീഡനവിവരം അറിഞ്ഞത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയത്തെുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഞായറാഴ്ച ഉച്ചയോടെ ഈരാറ്റുപേട്ട ടി.ബിക്കു സമീപംവെച്ചാണ് ഷിജാസ് പിടിയിലായത്. ഈരാറ്റുപേട്ട സി.ഐ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക സ്ക്വാഡിലെ എസ്.ഐ കെ.എസ്. ജയന്‍, ബിജു, രാജേഷ്, ഷാജി, കബീര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഷിജാസിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.