ആക്രി കടയില്‍ നിന്ന് ആധാര്‍ കാര്‍ഡ് !

കാഞ്ഞിരപ്പള്ളി: ആധാര്‍ കാര്‍ഡിന് അപേക്ഷിച്ചവര്‍ക്ക് കാര്‍ഡ് ലഭിച്ചത് ആക്രി കടയില്‍ നിന്ന്. ചോറ്റി മഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തി പെരികമനയില്ലം രാധാകൃഷ്ണന്‍ നമ്പൂതിരി, മക്കളായ കീര്‍ത്തന, മഹാദേവന്‍ എന്നിവരുടെ ആധാര്‍ കാര്‍ഡുകളാണ് കാഞ്ഞിരപ്പള്ളിയിലെ ഒരു ആക്രികടയില്‍ നിന്ന് ലഭിച്ചത്. പയ്യന്നൂര്‍ സ്വദേശിയായ രാധാകൃഷ്ണന്‍ നമ്പൂതിരി കഴിഞ്ഞ 13 വര്‍ഷമായി ചോറ്റി മഹാദേവ ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ്. ചോറ്റിയില്‍ സ്ഥിര താമസമാക്കിയ രാധാകൃഷ്ണന്‍ നമ്പൂതിരിയും ഭാര്യയും മക്കളും ആദ്യം ചോറ്റിയിലെ അക്ഷയ കേന്ദ്രം വഴിയും, പിന്നീട് കൊക്കയാറ്റിലെ അക്ഷയ കേന്ദ്രം വഴിയും ആധാര്‍ കാര്‍ഡിന് അപേക്ഷിച്ചു. എന്നാല്‍ ഇവിടങ്ങളിലൂടെ നല്‍കിയ അപേക്ഷ നിരസിക്കപ്പെട്ടു. പിന്നീട് പെരുവന്താനത്തെ അക്ഷയ കേന്ദ്രം വഴി അപേക്ഷ നല്‍കി കാത്തിരിക്കുമ്പോഴാണ് ആക്രികടയില്‍ നിന്നും ഫോണ്‍ വിളിയത്തെിയത്. കാഞ്ഞിരപ്പള്ളിയിലെ ആക്രികടയില്‍ നിന്നാണെന്നും താങ്കളുടെ ആധാര്‍ കാര്‍ഡ് ഇവിടെ ലഭിച്ചിട്ടുണ്ടെന്നും കാര്‍ഡിലെ ഫോണ്‍ നമ്പരിലാണ് വിളിക്കുന്നതെന്നും ആക്രി കടക്കാരന്‍ അറിയിച്ചു. ഉടന്‍ തന്നെ ആക്രി കടയിലത്തെിയ രാധാകൃഷ്ണന്‍ നമ്പൂതിരിക്ക് തന്‍െറയും മക്കളായ കീര്‍ത്തനയുടെയും മഹാദേവന്‍െറയും ആധാര്‍ കാര്‍ഡുകള്‍ കവര്‍ പൊട്ടിച്ച് പഴകിയ നിലയില്‍ ലഭിച്ചു. ഇതോടൊപ്പം ചോറ്റി സ്വദേശി മറ്റൊരാളുടെയും ആധാര്‍ കാര്‍ഡ് ആക്രി കടക്കാരന്‍ രാധാകൃഷ്ണന്‍ നമ്പൂതിരിയെ കാണിച്ചു. കാര്‍ഡുകള്‍ എങ്ങനെ ആക്രികടയില്‍ എത്തിയെന്ന് കടക്കാരനും പിടികിട്ടിയിട്ടില്ല. ഏതോ ആക്രി സാധനങ്ങളുടെ കൂട്ടത്തില്‍ കണ്ടത്തെിയതാണത്രേ ആധാര്‍ കാര്‍ഡുകള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.