എം.എസ്.സി ഫുട്ബാള്‍ ടൂര്‍ണമെന്‍റിന് ആവേശ തുടക്കം

ചങ്ങനാശേരി: മുഹമ്മദന്‍സ് സ്പോട്ടിങ് ക്ളബ് ആഭിമുഖ്യത്തില്‍ ഓള്‍ കേരള സെവന്‍സ് ഓപണെയര്‍ 25ാമത് എം.എസ്.സി ഫുട്ബാള്‍ ടൂര്‍ണമെന്‍റിന് പുതൂര്‍പ്പള്ളി സ്റ്റേഡിയത്തില്‍ ആവേശ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ഇടുക്കി സീക്കോ ടീം തിരുവനന്തപുരം ജയ്ഹിന്ദിനെ പരാജയപ്പെടുത്തി. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ തൊടുപുഴ യൂനിറ്റി സോക്കര്‍ മാന്നാര്‍ യുനൈറ്റഡ് സോക്കറിനെ ഏകപക്ഷീയ ഒരു ഗോളിന് പരാജയപ്പെടുത്തി. കൊച്ചിന്‍ പ്ളയേഴ്സും കോട്ടയം നാസ്കോയും തമ്മില്‍ ചൊവ്വാഴ്ച ഏറ്റുമുട്ടും. അഡ്വ. എ.എം. കല്യാണകൃഷ്ണന്‍ നായര്‍ ആന്‍ഡ് പി.എം. ഷാജഹാന്‍ മെമ്മോറിയല്‍ വിന്നേഴ്സ് ട്രോഫികള്‍ക്കും മുഹമ്മദ് ഷിഹാബുദ്ദീന്‍ ആന്‍ഡ് ടി.ഡി. ജോണ്‍ മെമ്മോറിയല്‍ റണ്ണേഴ്സ് ട്രോഫികള്‍ക്കും വേണ്ടിയാണ് മത്സരം. പുതൂര്‍പ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്‍റ് പി.എസ്. മുഹമ്മദ് ബഷീര്‍ മത്സരം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. പി.എ. നസീര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ജോബ് മൈക്കിള്‍, അഡ്വ. കെ. മാധവന്‍പിള്ള, സി.എം. റഹ്മത്തുല്ല, നഹാസ് സുലൈമാന്‍, സിയാദ് അബ്ദുല്‍ റഹ്മാന്‍, മധുര സലിം, പി.എച്ച്. അസീസ്, ആര്‍ട്ടിസ്റ്റ് സലീം, നജീബ് പത്താന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.