പാലാ: കായിക സ്വപ്നങ്ങള്‍ക്ക് ഏറെ പ്രതീക്ഷയേകി തുടക്കമിട്ട ആധുനിക സ്റ്റേഡിയത്തിന്‍െറ നിര്‍മാണം നിലക്കുന്നു. സര്‍ക്കാറരില്‍നിന്ന് തുക ലഭിക്കുന്നതിലെ കാലതാമസമാണ് കാരണം. സ്റ്റേഡിയത്തിന്‍െറ പണി മുക്കാല്‍ ഭാഗവും പൂര്‍ത്തിയായ സ്ഥിതിയിലാണ്. അവസാനഘട്ടമാണ് നിലച്ചത്. വിദേശ സാങ്കേതികവിദ്യ ഉപയോഗിച്ച് തയാറാക്കുന്ന സിന്തറ്റിക്ക് ട്രാക്കിന്‍െറ നിര്‍മാണമാണ് ഇനി നടക്കേണ്ടത്. ഇത് പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ബാക്കി നിര്‍മാണങ്ങള്‍ തുടങ്ങാന്‍ സാധിക്കൂ. 32 കോടി രൂപയുടെ പദ്ധതിയില്‍ ഒന്നാംഘട്ട നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. ഒന്നാം ഘട്ടത്തിന് 17.5 കോടിയാണ്് അനുവദിച്ചത്. പുറമെ് 4.19 കോടി രൂപ മുടക്കി ളാലം തോടിന്‍െറ ഭാഗത്ത് സംരക്ഷണ ഭിത്തിയും നിര്‍മ്മിച്ചിരുന്നു. സ്റ്റേഡിയം അഞ്ച് അടിയോളം മണ്ണിട്ട് ഉയര്‍ത്തി ഉറപ്പിച്ച് സമതലത്തിലാക്കി. പുറമെ വൃത്താകൃതിയിലുള്ള കോണ്‍ക്രിറ്റ് റിങും നിര്‍മിച്ചിരുന്നു. സ്റ്റേഡിയത്തിന്‍െറ സമീപത്തുള്ള സ്പോര്‍ട്സ് കോംപ്ളക്സിന്‍െറ നിര്‍മ്മാണവും നാളുകള്‍ക്കു മുമ്പ് പൂര്‍ത്തിയായി. സ്വിമ്മിങ് പൂള്‍, ഗാലറി, ജിം എന്നിവയും സജ്ജമായി. ചുറ്റുമതില്‍ നിര്‍മാണം അവസാനഘട്ടത്തിലാണ്. ഫുട്ബാള്‍ മൈതാനിയില്‍ പുല്ലുപിടിപ്പിക്കുന്നതുള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ സിന്തറ്റിക് ട്രാക്ക് സജ്ജമാക്കിയതിനുശേഷമാണ് നടക്കേണ്ടത്. ളാലം തോട്ടിലെ ജലനിരപ്പ് ഉയരുമ്പോള്‍ ട്രാക്കുകളില്‍ വെള്ളം നിറയുന്ന അവസ്ഥ മുമ്പുണ്ടായിരുന്നു. സിന്തറ്റിക് ട്രാക്കായി മാറുന്ന സാഹചര്യത്തില്‍ ഈര്‍പ്പം കൂടുതല്‍ നാശം ചെയ്യും. ഈ സാഹചര്യത്തിലാണ് സ്റ്റേഡിയത്തിന് കരിങ്കല്‍ഭിത്തി നിര്‍മിച്ചത്. പദ്ധതി പ്രവര്‍ത്തനസജ്ജമായാല്‍ ആധുനിക അത്ലറ്റിക് ട്രാക്ക്, എഫ്.ഐ.എഫ്.എ നിലവാരമുള്ള ഫുട്ബാള്‍ ഗ്രൗണ്ട് എന്നിവ പാലാക്ക് സ്വന്തമാകും. നിര്‍മാണം തുടങ്ങിയനാള്‍ മുതല്‍ മേഖലയിലെ കായിക താരങ്ങള്‍ക്ക് പരിശീലന സൗകര്യം ലഭ്യമല്ല. പോള്‍വാള്‍ട്ട് താരം മരിയ ജെയ്സണ്‍ ഉള്‍പ്പെടെ കായികതാരങ്ങള്‍ റബര്‍ തോട്ടങ്ങള്‍ വരെ പരിശീലനത്തിനായി ഉപയോഗിക്കുന്ന സാഹചര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.