യാത്രക്കാര്‍ ഭീതിയില്‍: കവിയൂര്‍-ചങ്ങനാശേരി റൂട്ടില്‍ സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍

ചങ്ങനാശേരി: കവിയൂര്‍-ചങ്ങനാശേരി റൂട്ടില്‍ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലില്‍ യാത്രക്കാര്‍ ആശങ്കയില്‍. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ കവിയൂരില്‍നിന്ന് ചങ്ങനാശേരിയിലേക്കുള്ള സര്‍വിസുകള്‍ യാത്രക്കാരെ ഭീതിയില്‍ ആഴ്ത്തിയാണ് അവസാനിച്ചത്. മുക്കാട്ടുപടിവരെ എത്തിയ ഇരുബസിന്‍െറയും മത്സരത്തെ തുടര്‍ന്ന് യാത്രക്കാര്‍ ബഹളംവെച്ചു. വീതികുറഞ്ഞ റോഡില്‍ സൈഡ് നല്‍കാതെ നടുവില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കിയെന്ന് യാത്രക്കാര്‍ പറഞ്ഞു. കയറാനും ഇറങ്ങാനും സാവകാശം നല്‍കാതെ ഫുട്ട്ബോര്‍ഡില്‍ നില്‍ക്കുമ്പോള്‍ തന്നെ ബെല്ലടിച്ചു ബസ് മുമ്പോട്ടെടുത്തു. യാത്രക്കാര്‍ ബഹളം വെച്ചിട്ടും ബസ് ജീവനക്കാര്‍ കണക്കിലെടുത്തില്ല. മത്സരയോട്ടത്തെ തുടര്‍ന്ന് കൈകാണിച്ചാല്‍പോലും ചിലപ്പോള്‍ സ്റ്റോപ്പുകളില്‍ ബസ് നിര്‍ത്താറില്ളെന്നും ആക്ഷേപമുണ്ട്. ഈ റൂട്ടില്‍ സ്ഥിരമായി ബസുകളുടെ മത്സരയോട്ടവും ബസ് ജീവനക്കാര്‍ തമ്മില്‍ അസഭ്യം പറച്ചിലും പതിവുകാഴ്ചയാണ്. റൂട്ടില്‍ പൊലീസിന്‍െറ ശ്രദ്ധയുണ്ടാകണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.