എരുമേലി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി

എരുമേലി: ശ്രീധര്‍മശാസ്താ ക്ഷേത്രം ഉത്സവത്തിന്‍െറ കൊടിയേറ്റ് താഴമണ്‍മഠം കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു. മേല്‍ശാന്തി പി.ജെ. ജയരാജന്‍ നമ്പൂതിരി, ജയകൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ സഹകാര്‍മികത്വം വഹിച്ചു. 24 വരെയാണ് ഉത്സവം. ചൊവ്വാഴ്ച മുതല്‍ 24 വരെ രാവിലെ ഏഴിന് പുരാണപാരായണം, എട്ടുമുതല്‍ പത്തുവരെ ശ്രീബലി, വൈകീട്ട് അഞ്ചുമുതല്‍ 6.30 വരെ കാഴ്ച, രാത്രി ഒമ്പതിന് വിളക്കിനെഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. 17ന് വൈകീട്ട് ഏഴിന് പുഷ്പാഭിഷേകം നടത്തും. 19ന് രാത്രി ഒമ്പതിന് വേദിയില്‍ കലാസന്ധ്യ. 20ന് രാവിലെ 1.45ന് കലശപൂജ, വേദിയില്‍ രാത്രി ഏഴുമുതല്‍ നാദലയ സംഗമം, 9.30 മുതല്‍ നൃത്തനൃത്യങ്ങള്‍. ഏഴാം ഉത്സവദിനമായ 21ന് രാവിലെ പത്തിന് കലശാഭിഷേകം, 11ന് ഉത്സവബലി, ഒന്നിന് ഉത്സവബലി ദര്‍ശനം, രാത്രി ഏഴു മുതല്‍ വേദിയില്‍ നൃത്തസന്ധ്യ, ഒമ്പതിന് നാടകം -കോങ്കണ്ണന്‍. സമാപനദിവസമായ 24ന് വൈകീട്ട് 3.30ന് ആറാട്ട് പുറപ്പാട്, ആറിന് കൊരട്ടി കടവില്‍ ആറാട്ട്, തുടര്‍ന്ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, 7.15 ന് ചെമ്പകത്തുങ്കല്‍ പാലം ജങ്ഷനില്‍ സ്വീകരണം, തുടര്‍ന്ന് എട്ടിന് പേട്ടക്കവലയില്‍ സ്വീകരണം. ശേഷം സ്പെഷല്‍ പാണ്ടിമേളം അരങ്ങേറും. രാത്രി പത്തിന് ക്ഷേത്രസന്നിധിയില്‍ ആറാട്ടുഘോഷയാത്രക്ക് സ്വീകരണം നല്‍കും. 11.50ന് കൊടിയിറക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.