വൈക്കം: അനധികൃതമായി മട മുറിച്ചു വിട്ടതുമൂലം വെച്ചൂര്‍ അച്ചിനകം പാടശേഖരത്തില്‍ അമിതമായി വെള്ളം കയറി. കൈപ്പുഴയാറ്റില്‍നിന്ന് പാടശേഖരത്തേക്ക് വെള്ളം കയറി, പുറംബണ്ടുകളിലും ഉള്‍പ്രദേശങ്ങളിലും താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ ദുരിതത്തിലായി. കഴിഞ്ഞ വിരിപ്പു കൃഷി വിളവെടുപ്പ് കഴിഞ്ഞ് പാടശേഖരം ഒഴിഞ്ഞു കിടക്കുകയായിരുന്നു. പാടശേഖര പൊതുയോഗ തീരുമാനം ഇല്ലാതെ കല്ലിപ്പുറം മോട്ടോര്‍ തറയുടെ പെട്ടി പാടശേഖരത്തില്‍ മട വളരെ ആഴത്തില്‍ തുറന്നുവിട്ടു. ഇതുമൂലമാണ് വെള്ളം അമിതമായി പാടശേഖരത്തില്‍ കയറിയത്. മുന്‍കൊല്ലത്തെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമാണ് ഈ നടപടി. വെള്ളം കയറിയതുമൂലം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വാഴ, കപ്പ, പച്ചക്കറി ഉള്‍പ്പെടെ നിരവധി കാര്‍ഷിക വിളകള്‍ക്കും നാശം സംഭവിച്ചു. പാടശേഖരത്തിലെ വെള്ളം അടിയന്തരമായി പറ്റിച്ച് പ്രദേശവാസികളെ ദുരിതത്തില്‍നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വെച്ചൂര്‍ പഞ്ചായത്ത് കമ്മിറ്റിക്ക് കര്‍ഷകര്‍ നിവേദനം നല്‍കി. നിവേദനസംഘത്തില്‍ സി.എസ്. രാജു, ചന്ദ്രബാബു, ലീല പുതുച്ചിറ, മണി സതീശന്‍, ജയമോള്‍, ഗ്രേസി പനന്തറ തുടങ്ങിയവര്‍ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.