ഏറ്റുമാനൂര്‍: ഏറ്റുമാനൂരപ്പന്‍െറ തിരുനടയില്‍ സംഗീതാര്‍ച്ചന നടത്താന്‍ രാജലക്ഷ്മി ഇക്കൊല്ലവും എത്തി. 25ാം വര്‍ഷമാണ് പുലിയന്നൂര്‍ സ്വദേശി രാജലക്ഷ്മി ബാബുരാജ് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ സംഗീതസദസ്സ് നടത്തുന്നത്. അഞ്ചാം ഉത്സവദിനമായ ഞായറാഴ്ചയാണ് രാജലക്ഷ്മി സംഗീതസദസ്സ് നടത്തിയത്. തൊട്ടു പിന്നാലെ നടന്ന ഇസൈ വാദ്യകലാനിധി വല്ലഭദേശം ഇന്ദ്രജിത്തിന്‍െറ ഓര്‍ഗണ്‍ കച്ചേരി ആസ്വദിക്കാനും ഭക്തര്‍ തടിച്ചുകൂടി. ശ്രീബലി എഴുന്നള്ളിപ്പിനോടനുബന്ധിച്ച് കലാമണ്ഡലം പുരുഷോത്തമനും സംഘവും അവതരിപ്പിച്ച സ്പെഷല്‍ പഞ്ചാരിമേളം നടന്നു. രാത്രി വിളക്കിനെ തുടര്‍ന്ന് ചലച്ചിത്രതാരം ലക്ഷ്മി ഗോപാലസ്വാമിയുടെ ശാസ്ത്രീയ നൃത്തവും നടന്നു. ഞായറാഴ്ച ഉത്സവബലിദര്‍ശനത്തിനുള്ള നീണ്ട നിര വടക്കേ നടയില്‍നിന്ന് പടിഞ്ഞാറേ ഗോപുരവും കടന്ന് നീണ്ടു. പ്രസാദമൂട്ടിനും ആയിരങ്ങള്‍ പങ്കെടുത്തു. തിങ്കളാഴ്ച പേരൂര്‍ സുരേഷും സംഘവും രാവിലെ ശ്രീബലി എഴുന്നള്ളിപ്പിന് സ്പെഷല്‍ പഞ്ചാരിമേളം ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.