കോട്ടയം: വിവാഹത്തിന് മിഠായി വിതരണവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം സംഘട്ടത്തില്‍ കലാശിച്ചു. വധുവിന്‍െറ ബന്ധുക്കളടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പരിക്കേറ്റ കുമ്മനം സ്വദേശികളായ ജമാല്‍, അജീഷ്, സിയാദ് എന്നിവരെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11ാം വാര്‍ഡില്‍ പ്രവേശിപ്പിച്ച ഇവരുടെ പരിക്ക് ഗുരുതരമല്ളെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച ഉച്ചക്ക് ഇടയ്ക്കാട്ടുപള്ളി വലിയപള്ളി പാരിഷ് ഹാളിലാണ് സംഭവം. അറുപുറ സ്വദേശിയായ യുവാവും താഴത്തങ്ങാടി സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. വിവാഹസല്‍ക്കാരത്തിനുശേഷം ഹാളില്‍ വിതരണം നടത്തുന്നതിന് പ്രത്യേകകാര്‍ഡില്‍ തയാറാക്കിയ മിഠായികള്‍ എടുത്തുമാറ്റിയെന്ന് ആരോപിച്ചുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തിന് ഇടയാക്കിയത്. ഇത് ചോദ്യംചെയ്ത വധുവിന്‍െറ ബന്ധുവിന്‍െറ മുഖത്ത് വെള്ളം ശേഖരിക്കുന്ന ജഗ് ഉപയോഗിച്ച് മുഖത്ത് അടിക്കുകയായിരുന്നുവത്രേ. തുടര്‍ന്നുണ്ടായ അടിപിടിയില്‍ മറ്റുള്ളവര്‍ക്ക് പരിക്കേറ്റു. വരന്‍െറയും വധുവിന്‍െറയും ബന്ധുക്കളുടെ സമയോചിത ഇടപെടലിനത്തെുടര്‍ന്ന് സംഘര്‍ഷത്തിന് അയവ് വന്നു. നേരിയതോതിലുണ്ടായ സംഘര്‍ഷത്തത്തെുടര്‍ന്ന് വെസ്റ്റ് പൊലീസും സ്ഥലത്തത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.