ചങ്ങനാശേരി: പൂവം നിവാസികളുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കി തകര്‍ന്ന പെരുമ്പുഴക്കടവ് പാലം പുനരുദ്ധരിക്കണമെന്ന് ആവശ്യം. പാലം തകര്‍ന്നിട്ട് അഞ്ചുവര്‍ഷം പിന്നിടുമ്പോഴും നടപടിയില്ലാത്തതാണ് നിവാസികളില്‍ പ്രതിഷേധമുണര്‍ത്തുന്നത്. പുതിയ പാലം നിര്‍മാണം വൈകുമ്പോഴും മുട്ടിട്ട് നിര്‍മിച്ച സമാന്തരപാതയില്‍ എട്ടരലക്ഷത്തോളം ചെലവഴിച്ച് ടൈല്‍ പാകിയതില്‍ നാട്ടുകാര്‍ക്ക് ആക്ഷേപം ഉണ്ട്. സമാന്തരപാത വന്നതോടെ ഇതുവഴി ജലഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. നാളുകള്‍ നീണ്ട മുറവിളിക്കൊടുവിലാണ് പട്ടണത്തെയും പൂവം ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന പാലവും റോഡും യാഥാര്‍ഥ്യമായത്. 2010 മാര്‍ച്ച് 31ന് മുമ്പ് ഉദ്ഘാടനം ചെയ്യണമെന്ന പ്രതീക്ഷയില്‍ 1.10 കോടി ചെലവഴിച്ച് കേന്ദ്രപദ്ധതിയില്‍ ഉള്‍പ്പെടുത്തി മേജര്‍ ഇറിഗേഷന്‍ വകുപ്പിന്‍െറ മേല്‍നോട്ടത്തിലായിരുന്നു പണി ആരംഭിച്ചത്്. 2009 നവംബര്‍ 27ന് നിര്‍മാണോദ്ഘാടനം നടത്തിയെങ്കിലും നിശ്ചിതസമയത്ത് പണി പൂര്‍ത്തിയാക്കാനായില്ല. തുടര്‍ന്ന് 2010 മേയ് ആദ്യവാരം ഉദ്ഘാടനം ചെയ്യാനായി അതിവേഗം നിര്‍മാണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയും ചെയ്തു. എന്നാല്‍, ടാറിങ് ജോലി മാത്രം അവശേഷിക്കെ പാലത്തിന്‍െറ അപ്രോച്ച് റോഡ് 2010 ഏപ്രില്‍ 24ന് ഉച്ചക്ക് 12.30ന് പത്തടിയോളം താഴുകയും അതോടെ റോഡും സംരക്ഷണഭിത്തികളും പൂര്‍ണമായും തകരുകയായിരുന്നു. റോഡ് തകരുന്നതിന് ഏതാനും മിനിറ്റ് മുമ്പുവരെ ഈ റോഡിലൂടെ വാഹനം കടന്നുപോയെങ്കിലും താഴ്ന്ന സമയത്ത് വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. പണി പൂര്‍ത്തിയാകുംമുമ്പെ ഇതുവഴി ടിപ്പറുകള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ നിരന്തരമായി കടന്നുപോയതിനത്തെുടര്‍ന്ന് അപ്രോച്ച് റോഡിനടിയിലെ ചളി തെന്നിമാറിയതാണ് റോഡ് തകരാന്‍ ഇടയാക്കിയതെന്ന് പിന്നീട് കണ്ടത്തെിയിരുന്നു. കൂടാതെ, സമീപത്തെ പാടത്ത് രണ്ടടിയോളം ചളിയും മണ്ണും ഉയര്‍ന്നതായി കാണപ്പെട്ടു. പിന്നീട് 2011 ജനുവരി 22ന് തിരുവനന്തപുരത്തുനിന്നും വിദഗ്ധര്‍ എത്തി മണ്ണിന്‍െറ വിവിധ ഘടകങ്ങളെക്കുറിച്ച് പഠനം നടത്തി മടങ്ങുകയും നാല് മീറ്റര്‍ ഉയരം, അഞ്ച് മീറ്റര്‍ വീതി, 10 മീറ്റര്‍ നീളത്തിലും പണിതിരുന്ന പാലത്തിന്‍െറ നീളം വര്‍ധിപ്പിച്ച് പുതുക്കിപ്പണിയാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, നിര്‍മാണം നടത്തിയ കരാറുകാരന് പണം ലഭിക്കാതെ വന്നതിനത്തെുടര്‍ന്ന് കോടതിയില്‍ പരാതിപ്പെടുകയും അത് തീര്‍പ്പാകാത്തതുമൂലം പണി നീണ്ടുപോവുകയാണിപ്പോള്‍. കോടതി തീര്‍പ്പാകാതെ പണിയാനാവില്ളെന്ന നിലപാടാണ് അധികൃതരും സ്വീകരിച്ചിരിക്കുന്നത്. മഴക്കാലമാവുമ്പോള്‍ ആറിലെ വെള്ളം പൊങ്ങി കരയിലെ ഡോ. സക്കീര്‍ ഹുസൈന്‍ മെമ്മോറിയല്‍ വിദ്യാവിഹാര്‍ സ്കൂളും കോമ്പൗണ്ടും വെള്ളത്തിലാകുന്നതായി സ്കൂള്‍ അധികൃതര്‍ വിവിധ വകുപ്പുമേധവികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ആറിന്‍െറ ഇരുകരയും സംരക്ഷണഭിത്തി കെട്ടി സംരക്ഷിക്കുകയും അപ്രോച്ച് റോഡും പണിതീര്‍ത്ത് പാലം സഞ്ചാരയോഗ്യമാക്കുകയും പാലത്തിനുകുറുകെ നിര്‍മിച്ചിരിക്കുന്ന തടയണ പൊളിച്ചുനീക്കുകയും ചെയ്യണമെന്നാണ് നൂറുകണക്കിന് വിദ്യാര്‍ഥികളുടെയും സമീപവാസികളുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.