കോട്ടയം: വിലയിടിവില്‍ തീരാദുരിതത്തിലായ റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം പകരാനുള്ള ബജറ്റിലെ 500 കോടിയുടെ പ്രഖ്യാപനത്തോട് സമ്മിശ്ര പ്രതികരണം. ചെറുകിട കര്‍ഷകര്‍ക്ക് റബറിന് കിലോക്ക് 150 രൂപ വില ഉറപ്പാക്കാന്‍ ആവിഷ്കരിച്ച വിലസ്ഥിരതാ പദ്ധതിക്കായി ബജറ്റില്‍ 500 കോടി നീക്കിവെച്ചതായാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചത്. തുക ഉയര്‍ത്തിയത് പ്രതീക്ഷ പകരുമ്പോഴും കഴിഞ്ഞ ബജറ്റില്‍ നീക്കിവെച്ച പണം പൂര്‍ണമായി ലഭിക്കാത്തതാണ് കര്‍ഷകരില്‍ ആശങ്ക സൃഷ്ടിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ പദ്ധതിക്കായി നീക്കിവെച്ച 300 കോടിയില്‍ വ്യാഴാഴ്ച വരെ 90 കോടി മാത്രമാണ് വിതരണം ചെയ്തത്. വിലസ്ഥിരതാ പദ്ധതിക്കായി മാറ്റിവെച്ച 300 കോടിയില്‍ ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മൂന്നിലൊന്നുപോലും കര്‍ഷകര്‍ക്ക് നല്‍കിയിട്ടില്ലാത്തപ്പോള്‍ 500 കോടിയുടെ പ്രഖ്യാപനം പ്രഹസനമായെ കര്‍ഷകര്‍ കാണൂവെന്ന് ഇന്‍ഫാം വ്യക്തമാക്കി. റബറിന് 130 രൂപയായിരിക്കെ അന്നത്തെ ധനമന്ത്രി കെ.എം. മാണിയാണ് വിലസ്ഥിരതാ പദ്ധതി ആവിഷ്കരിച്ചത്. 300 കോടി നീക്കിവെച്ചെങ്കിലും കാത്തിരിപ്പിനൊടുവില്‍ ജൂലൈ നാലിന് മാത്രമാണ് പദ്ധതി ആരംഭിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പുകൂടി കണക്കിലെടുത്ത് ആദ്യഘട്ടത്തില്‍ കര്‍ഷകര്‍ക്ക് വേഗം തുക ലഭ്യമാക്കിയിരുന്നു. പിന്നീട് വേഗം കുറഞ്ഞു. ഇതോടെ കര്‍ഷകരുടെ കാത്തിരിപ്പ് മാസങ്ങളോളം നീണ്ടു. നിലവില്‍ നീക്കിവെച്ച തുകയുടെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കുമ്പോഴും രജിസ്റ്റര്‍ ചെയ്തവരില്‍ രണ്ടുലക്ഷത്തോളം പേര്‍ പണത്തിനായി കാത്തിരിപ്പാണ്. റബര്‍ ബോര്‍ഡിന്‍െറ കണക്കില്‍ സംസ്ഥാനത്ത് 10 ലക്ഷത്തോളം ചെറുകിട കര്‍ഷകരാണുള്ളതെങ്കിലും മൂന്നരലക്ഷത്തോളം പേര്‍ മാത്രമാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ബില്‍ നല്‍കിയ കര്‍ഷകരില്‍ പലര്‍ക്കും പണം ലഭിച്ചില്ല. റബര്‍ ഉല്‍പാദക സംഘങ്ങളില്‍നിന്ന് നല്‍കുകയും റബര്‍ ബോര്‍ഡ് അംഗീകരിക്കുകയും ചെയ്ത ബില്ലുകള്‍ക്കുപോലും പണം ലഭിക്കാനുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് പണം അനുവദിക്കാന്‍ തടസ്സമായി അധികൃതര്‍ വ്യക്തമാക്കുന്നത്. ഇതേ സാഹചര്യം തന്നെ നിലനില്‍ക്കെ തുക ഉയര്‍ത്തിയതുകൊണ്ട് മാത്രം എന്തു പ്രയോജനം ലഭിക്കാനാണെന്ന് കര്‍ഷക സംഘടനാനേതാക്കള്‍ ചോദിക്കുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള തട്ടിപ്പായി മാത്രമെ ഇതിനെ കാണാന്‍ കഴിയൂവെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. എന്നാല്‍, നല്‍കുന്ന ബില്ലിനെല്ലാം പണം കൊടുക്കുന്നുണ്ടെന്നും സാങ്കേതിക കാരണങ്ങളാലാണ് കാലതാമസമുണ്ടായതെന്നുമാണ് ധനവകുപ്പിന്‍െറ വാദം. അതേസമയം, വിലസ്ഥിരതാ ഫണ്ടിന്് റബര്‍ വിപണിയില്‍ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ളെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ 130 രൂപയായിരുന്ന വില കുത്തനെ ഇടിഞ്ഞ് ഇപ്പോള്‍ 90നും താഴെ എത്തിയിരിക്കുകയാണ്. പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും തുടരുമ്പോഴും വെള്ളിയാഴ്ച കോട്ടയത്ത് 88.50 രൂപക്കാണ് കച്ചവടം നടന്നത്. നേരത്തേ രണ്ടുതവണ പ്രഖ്യാപിച്ച സംഭരണ പദ്ധതികളും പാളിയപ്പോഴാണ ്സര്‍ക്കാര്‍ വിലസ്ഥിരതാ പദ്ധതി ആവിഷ്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.