ഏറ്റുമാനൂര്‍: മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. എട്ടിനും 8.45നും മധ്യേ തന്ത്രി ചെങ്ങന്നൂര്‍ താഴമണ്‍ മഠത്തില്‍ കണ്ഠരര് രാജീവരരിന്‍െറയും മേല്‍ശാന്തി രാമന്‍ സനല്‍കുമാറിന്‍െറയും മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറ്റുക. ചോറ്റാനിക്കര സുഭാഷ് നാരായണമാരാരുടെ നേതൃത്വത്തില്‍ മേജര്‍ സെറ്റ് പഞ്ചവാദ്യവും പൂഞ്ഞാര്‍ അംബാദാസ്, തിരുവിഴ വിശ്വനാഥന്‍ എന്നിവരുടെ നാഗസ്വരവും ഉണ്ടാകും. കൊടിയേറ്റിനുള്ള കൊടിക്കൂറ ഞായറാഴ്ച രാത്രി ചെങ്ങളത്തുനിന്നും ഘോഷയാത്രയായി ക്ഷേത്രത്തില്‍ എത്തിയിരുന്നു. 16നാണ് പ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനവും വലിയകാണിക്കയും. 18ന് ആറാട്ടോടെ ഉത്സവം സമാപിക്കും. ഒമ്പതിന് സാംസ്കാരിക സമ്മേളനം ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മെംബര്‍മാരായ അജയ് തറയില്‍, പി.കെ. കുമാരന്‍, കമീഷണര്‍ രാമരാജപ്രേമപ്രസാദ് എന്നിവര്‍ പങ്കെടുക്കും. നവീകരിച്ച വില്ലുകുളത്തിന്‍െറയും മഹാദേവക്ഷേത്രത്തിലെയും ശ്രീകൃഷ്ണന്‍ കോവിലിലെയും പിത്തള പൊതിഞ്ഞ ബലിക്കല്ലുകളുടെയും സമര്‍പ്പണം ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് നിര്‍വഹിക്കും. ഒന്നാം ദിവസ ഉത്സവമായ ചൊവ്വാഴ്ചത്തെ മറ്റ് പരിപാടികള്‍ : രാവിലെ 4.00 നിര്‍മാല്യദര്‍ശനം, 4.15 അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 4.30 രുദ്രം, ചമകം ജപം, 5.00 പ്രഭാതകീര്‍ത്തനം, 6.00 നാമഘോഷലഹരി, 10.00 മാനസജപലഹരി (കോഴിക്കോട് പ്രശാന്ത്വര്‍മ),12.30 സര്‍പ്പം പാട്ട് (പി.വിദ്യാധരന്‍), 1.00 ഓട്ടന്തുള്ളല്‍ (ആദിത്യ), 1.30 ആധ്യാത്മിക പ്രഭാഷണം, 2.00 സംഗീതസദസ്സ് (മേഘ ജെ, ലക്ഷ്മിപ്രിയ സാബു), 3.30 അക്ഷരശ്ളോകസദസ്സ് (പാലാ അക്ഷരശ്ളോക സമിതി), 4.00 തിരുവാതിരകളി, 4.30 അഷ്ടപദി, വൈകീട്ട് 5.00 നൃത്തനൃത്യങ്ങള്‍, രാത്രി 8.30 കേരളനടനം, 9.00 നൃത്തനൃത്യങ്ങള്‍, 9.50 ഭരതനാട്യം, 10.20 നൃത്തനിശ, 11.00 നാട്യാഞ്ജലി, 11.50 നൃത്താര്‍ച്ചന, 2.00 നൃത്തനാടകം ‘ചന്ദ്രമയൂരം’ (തിരുവനന്തപുരം അപര്‍ണ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.