ചങ്ങനാശേരി നഗരസഭ: അപേക്ഷിച്ചാലുടന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ നടപടി

ചങ്ങനാശേരി: നഗരസഭയില്‍നിന്ന് ജനന-മരണ വിവാഹസര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷിച്ചാലുടന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. നിശ്ചിതഫീസിന് പുറമേ 100 രൂപ കൂടി ഒടുക്കിയാല്‍ അപേക്ഷിക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഈ തീരുമാനത്തിന് തിങ്കളാഴ്ച ചേര്‍ന്ന നഗരസഭായോഗം അംഗീകാരം നല്‍കി. വാര്‍ഡുസഭകള്‍ വിളിക്കുന്നതിനെക്കുറിച്ചും അയല്‍സഭകളുടെ രൂപവത്കരണത്തെപ്പറ്റിയും നഗരസഭാ സെക്രട്ടറി സംസാരിച്ചു. അജണ്ടയില്‍ ചേര്‍ക്കുന്ന കാര്യങ്ങള്‍ പുന$പരിശോധിക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുണ്ടായി. ഉദ്യോഗസ്ഥതലത്തില്‍ തീരുമാനങ്ങളെടുക്കേണ്ട വിഷയം കൗണ്‍സിലിലേക്ക് വലിച്ചിഴക്കരുതെന്നും തീരുമാനമുണ്ട്. നഗരസഭാധ്യക്ഷന്‍ സെബാസ്റ്റ്യന്‍ മാത്യു മണമേല്‍ അധ്യക്ഷതവഹിച്ചു. ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, ഷൈനി ഷാജി, ടി. പി. അജികുമാര്‍, രേഖ ശിവകുമാര്‍, കൃഷ്ണകുമാരി രാജശേഖരന്‍, സന്ധ്യ മനോജ്, എത്സമ്മ ജോബ്, സാജന്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.