കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലാളി സ്ത്രീക്ക് പരിക്ക്

മുണ്ടക്കയം ഈസ്റ്റ്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലാളി സ്ത്രീക്ക് പരിക്ക്. കുപ്പക്കയം പുത്തന്‍ലയത്തില്‍ കരിനാട്ടേല്‍ ടോമിയുടെ ഭാര്യ മേബിളി (38)നാണ് പരിക്കേറ്റത്. പെരുവന്താനം ടി.ആര്‍ ആന്‍ഡ് ടി എസ്റ്റേറ്റിലെ ടാപ്പിങ് തൊഴിലാളിയായ മേബിള്‍ തിങ്കളാഴ്ച പുലര്‍ച്ചെ റബര്‍ മരം ടാപ്പിങ് ചെയ്യുന്നതിനിടെ സമീപത്തെ പൊന്തക്കാട്ടില്‍നിന്ന് കാട്ടുപന്നി ചാടിവീഴുകയായിരുന്നു. മേബിളിന്‍െറ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്നവര്‍ ഓടിയത്തെിയപ്പോള്‍ പന്നി രക്ഷപ്പെട്ടു. ശരീരമാസകലം പരിക്കേറ്റ മേബിളിനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റബര്‍ തോട്ടത്തില്‍ കാട്ടുകള്‍ വെട്ടിത്തെളിക്കാത്തതിനാല്‍ വന്യജീവി ശല്യം രൂക്ഷമാണ്. മേഖലയില്‍ വേനല്‍ കനത്തതോടെ വനങ്ങളില്‍നിന്ന് കാട്ടുമൃഗങ്ങളും പാമ്പുകളും നാട്ടിലിറങ്ങിയിരിക്കുകയാണ്. സ്കൂള്‍ വിദ്യാര്‍ഥികള്‍ ഭീതിയോടെയാണ് സ്കൂളില്‍ പോവുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.