കോട്ടയം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനകീയ യാത്രക്ക് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ജില്ലയില്‍ സ്വീകരണം നല്‍കുമെന്ന് ജില്ലാ സെക്രട്ടറി സി.കെ. ശശിധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബുധനാഴ്ച രാവിലെ 8.30ന് ജില്ലാ അതിര്‍ത്തിയായ പുതുവേലില്‍ യാത്രയെ സ്വീകരിക്കും. തുടര്‍ന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയില്‍ ആദ്യ സ്വീകരണകേന്ദ്രമായ ഏറ്റുമാനൂരിലേക്ക് ആനയിക്കും. 10ന് ഏറ്റുമാനൂരിലും വൈകീട്ട് മൂന്നിന് പാലായിലും നാലിന് മുണ്ടക്കയത്തും അഞ്ചിന് കറുകച്ചാലിലും സ്വീകരണം നല്‍കും. 11ന് രാവിലെ 8.30ന് കോട്ടയം ടി.ബിയില്‍ സാംസ്കാരിക-പരിസ്ഥിതി കൂട്ടായ്മ നടത്തും. രാവിലെ 11ന് ചങ്ങനാശേരിയിലും വൈകീട്ട് മൂന്നിന് കോട്ടയത്തും നാലിന് കടുത്തുരുത്തിയിലും സ്വീകരണം നല്‍കും. വൈകീട്ട് അഞ്ചിന് വൈക്കം ബോട്ടുജെട്ടി മൈതാനത്ത് ജില്ലയിലെ പര്യടനത്തിന്‍െറ സമാപന സമ്മേളനം ചേരും. ജാഥാ വൈസ് ക്യാപ്റ്റന്‍ മുല്ലക്കര രത്നാകരന്‍, സത്യന്‍ മൊകേരി, പി. പ്രസാദ്, കെ. രാജന്‍, ജെ. ചിഞ്ചുറാണി, ടി.ജെ. ആഞ്ചലോസ്, കെ.കെ. അഷ്റഫ്, വി. വിനില്‍ എന്നിവര്‍ സംസാരിക്കും. സ്വീകരണകേന്ദ്രങ്ങളില്‍ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, എക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മയില്‍ എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. വി.ബി. ബിനു, പി.കെ. കൃഷ്ണന്‍, ആര്‍. സുശീലന്‍, അഡ്വ. വി.കെ. സന്തോഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു. മുണ്ടക്കയം: ബുധനാഴ്ച മുണ്ടക്കയത്ത് എത്തുന്ന ജനകീയയാത്രയെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സി.പി.ഐ ഭാരവാഹികളായ അഡ്വ.എന്‍.ജെ.കുര്യാക്കോസ്, ടി.കെ. ശിവന്‍ എന്നിവര്‍ അറിയിച്ചു. വൈകീട്ട് നാലിന് ഗാലക്സി ജങ്ഷനില്‍ നിന്നും ജാഥാക്യാപ്റ്റന്‍ കാനം രാജേന്ദ്രനെ സ്വീകരിക്കും. ജാഥയുടെ മുന്നോടിയായി മൂന്നുമണിയോടെ ഇഫ്റ്റ നാടകം അവതരിപ്പിക്കും. ഒപി.എ. സലാം, വി.കെ. സന്തോഷ്കുമാര്‍, പി.ആര്‍. പ്രഭാകരന്‍, കെ.ടി.പ്രമാനന്ദ് തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.