വരള്‍ച്ച നേരിടാന്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കും – തിരുവഞ്ചൂര്‍

കോട്ടയം: വരള്‍ച്ച നേരിടാന്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോട്ടയം പട്ടണത്തിലെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ നടന്ന ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രധാന പൈപ്പ് ലൈനുകളിലെ അറ്റകുറ്റപ്പണി രണ്ടാഴ്ചക്കകം പൂര്‍ത്തിയാക്കണം. പൈപ്പ് പൊട്ടലുകള്‍ ഉണ്ടെങ്കില്‍ അതും പരിഹരിക്കണം. കെ.എസ്.ടി.പി റോഡ് നിര്‍മാണത്തിന്‍െറ ഭാഗമായി കുടിവെള്ള പ്രശ്നങ്ങള്‍ നേരിടുന്ന സ്ഥലത്ത് വാട്ടര്‍ അതോറിറ്റിയുമായി ചേര്‍ന്ന് പരിശോധന നടത്തി ഫലപ്രദമായ നടപടിയെടുക്കണം. പട്ടണത്തിന്‍െറ പടിഞ്ഞാറ് പ്രദേശങ്ങളില്‍ ജലവിതരണം കാര്യക്ഷമമാക്കാന്‍ പുത്തനങ്ങാടിയിലെ വാട്ടര്‍ ടാങ്കില്‍ കൂടുതലായി ജലം സംഭരിക്കണം. വരള്‍ച്ച മുന്നില്‍കണ്ട് കുടിവെള്ളം കിട്ടാത്ത സ്ഥലങ്ങളില്‍ ടാങ്കറുകളില്‍ വെള്ളമത്തെിക്കുന്നതിന് സംവിധാമൊരുക്കണം. പാറമ്പുഴ, പതിനഞ്ചില്‍ക്കടവ് തുടങ്ങിയ സ്ഥലങ്ങളില്‍ അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ നേരിട്ട് പരിശോധിച്ച് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ജലവിഭവ വകുപ്പ്, കെ.എസ്.ടി.പി ഉദ്യോഗസ്ഥരുടെയും കൗണ്‍സിലര്‍മാരുടെയും സംയുക്ത യോഗം തിങ്കളാഴ്ച രാവിലെ 9.30ന് കലക്ടറേറ്റില്‍ ചേരും. വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറകട്ര്‍ അജിത് പാട്ടീല്‍, കലക്ടര്‍ യു.വി. ജോസ്, എ.ഡി.എം മോന്‍സി പി. അലക്സാണ്ടര്‍, കോട്ടയം നഗരസഭാധ്യക്ഷ ഡോ.പി.ആര്‍. സോന, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ജാന്‍സി ജേക്കബ്, വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിസി ബോബി, സാബു പുളിമൂട്ടില്‍, ടി.സി. റോയി, കെ.കെ. പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.