മാലിന്യ കൂമ്പാരങ്ങള്‍ക്കിടയില്‍ ഏറ്റുമാനൂര്‍ നഗരകാര്യാലയം

ഏറ്റുമാനൂര്‍: മാലിന്യമുക്ത ജില്ലയായി മാറ്റാനുള്ള ജില്ലാ ഭരണകൂടത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ ഒരുവശത്ത് നടക്കവെ, മറുവശത്ത് മാലിന്യകൂമ്പാരങ്ങള്‍ക്കിടയില്‍ ഒരുനഗരസഭാ കാര്യാലയം. ഈ തെരഞ്ഞെടുപ്പില്‍ നഗരസഭായായി ഉയര്‍ന്ന ഏറ്റുമാനൂരിനാണ് ഈ ദുര്‍ഗതി. നഗരപിതാവിന്‍െറ വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന നഗരസഭാ കാര്യാലയത്തിലേക്ക് മൂക്കുപൊത്താതെ ആര്‍ക്കും കടന്നുചെല്ലാനാവില്ല. ടൗണിലെ മാലിന്യങ്ങള്‍ മുഴുവന്‍ നഗരസഭാ മന്ദിരത്തോട് ചേര്‍ന്ന് സ്ഥാപിച്ച മാലിന്യ സംസ്കരണ പ്ളാന്‍റിന് ചുറ്റും കൂട്ടിയിട്ടിരിക്കുകയാണ്. തെരുവുനായ്ക്കളും പക്ഷികളും ഈ മാലിന്യങ്ങള്‍ റോഡിലേക്കും തൊട്ടടുത്തുള്ള ബസ് സ്റ്റാന്‍ഡിലേക്കും ചിറക്കുളത്തിലേക്കും വലിച്ചിടുന്നു. ഇതുമൂലം നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും അനവധി ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. തൊട്ടടുത്ത മത്സ്യമാര്‍ക്കറ്റിലെ മാലിന്യങ്ങളും നഗരസഭാ കാര്യാലയത്തിന് മുന്നില്‍ തന്നെയാണ് അടിയുന്നത്. നാട്ടുകാരുടെ നിരന്തര പരാതികളത്തെുടര്‍ന്ന് വിഷയം നഗരസഭാ കൗണ്‍സിലില്‍ ചര്‍ച്ചക്കത്തെി. ‘അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാര്‍ഹമാണ്’ എന്ന ബോര്‍ഡ് മാലിന്യങ്ങള്‍ക്കിടയില്‍ സ്ഥാപിച്ചായിരുന്നു പരിഹാരം. ബോര്‍ഡ് സ്ഥാപിച്ചെങ്കിലും ദിവസേന മാലിന്യ നിക്ഷേപത്തിന്‍െറ അളവ് കൂടികൂടിവന്നു. ചീഞ്ഞളിഞ്ഞ മാലിന്യങ്ങള്‍ക്കിടയില്‍നിന്നുള്ള രൂക്ഷഗന്ധം സഹിക്കാവുന്നതിലപ്പുറമാണ്. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് സ്വകാര്യ ബസ്സ്റ്റാന്‍ഡിനും മത്സ്യ മാര്‍ക്കറ്റിനും സമീപം മാലിന്യസംസ്കരണ പ്ളാന്‍റ് സ്ഥാപിച്ചത്. അശാസ്ത്രീയമായി സ്ഥാപിച്ച പ്ളാന്‍റ് പരിസ്ഥിതി പ്രശ്നമുയര്‍ത്തിയതോടെ നാട്ടുകാര്‍ എതിരായി. പിന്നെ വല്ലപ്പോഴുമായി അതിന്‍െറ പ്രവര്‍ത്തനം. ഭരണസമിതിയുടെ കാലാവധി അവസാനിക്കും മുമ്പേ അന്നത്തെ പ്രസിഡന്‍റ് ജോര്‍ജ് പുല്ലാട്ടിന്‍െറ ശ്രമകരമായി പുതിയ ബയോഗ്യാസ് പ്ളാന്‍റ് നിലവിലെ സംസ്കരണ പ്ളാന്‍റിന് സമീപം സ്ഥാപിച്ചു. 27 ലക്ഷം രൂപ മുടക്കി കഴിഞ്ഞ ഒക്ടോബറില്‍ സ്ഥാപിച്ച പ്ളാന്‍റില്‍നിന്ന് 100 സി.എഫ്.എല്‍ ലാമ്പുകള്‍ തെളിയിക്കാനുള്ള ഗ്യാസ് ലഭിക്കും. പക്ഷേ, പ്ളാന്‍റിന്‍െറ ഉദ്ഘാടനം ഇതുവരെ നിര്‍വഹിക്കാനായിട്ടില്ല. ട്രയല്‍ റണ്‍ എന്ന പേരില്‍ പ്ളാന്‍റില്‍ പേരിന് അല്‍പം മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതൊഴിച്ചാല്‍ ഏറ്റുമാനൂര്‍ നേരിടുന്ന മാലിന്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നഗരസഭ ഒന്നും ചെയ്യുന്നില്ളെന്ന പരാതി നിലനില്‍ക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.