ചുവപ്പിന്‍െറ കരുത്തറിയിച്ച് നവകേരള യാത്ര

കോട്ടയം: സര്‍വത്ര അഴിമതിയില്‍ മുങ്ങിയിട്ടും ഒന്നുംതന്നെ ബാധിച്ചിട്ടില്ളെന്ന മട്ടില്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതാണ് കേരളത്തിന്‍െറ ഏറ്റവും വലിയ അപമാനമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. നവകേരള മാര്‍ച്ചിന്‍െറ ഭാഗമായി കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് നിലവില്‍ ജീര്‍ണാവസ്ഥയിലാണ്. അതിനെ നയിക്കുന്ന പ്രസിഡന്‍റിന്‍െറ സ്ഥിതി അതിനെക്കാള്‍ കഷ്ടമാണ്. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടുന്ന ഉപജാപക സംഘത്തിന്‍െറ പാവയായി കെ.പി.സി.സി പ്രസിഡന്‍റ് അധ$പതിച്ചു. എല്ലാത്തിനും സമ്മതം കൊടുക്കുന്ന പ്രസിഡന്‍റിന്‍െറ സ്ഥിതി ഏറെ വിചിത്രമാണെന്നും പിണറായി പരിഹസിച്ചു. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാറിനെതിരെ എന്തെങ്കിലും പറയുമെന്ന് ഏവരും പ്രതീക്ഷിച്ച ആന്‍റണിയും ഇതിനെയെല്ലാം പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അദ്ദേഹവും എല്ലാത്തിനും സമ്മതം കൊടുക്കുന്ന അവസ്ഥയിലത്തെി. സോളാര്‍ വിഷയത്തില്‍പോലും കമീഷന്‍ റിപ്പോര്‍ട്ട് വരുംവരെ കാത്തിരിക്കാമെന്നാണ് ആന്‍റണി പറയുന്നത്. മുന്‍ ജയില്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബ് സോളാര്‍ കമീഷന് മുന്നില്‍ പറഞ്ഞ കാര്യങ്ങള്‍പോലും പരിശോധിച്ചിട്ടില്ല. സരിതയുടെ കത്തില്‍ മന്ത്രിമാരും രാഷ്ട്രീയനേതാക്കളും ഉള്‍പ്പെടെ 13 പേരുണ്ടെന്നാണ് അദ്ദേഹം കമീഷനെ ധരിപ്പിച്ചത്. ധാര്‍മികതയുടെ അംശം അല്‍പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെച്ച് പുറത്തുപോകണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ അടിയന്തര പ്രശ്നങ്ങള്‍ക്കുപോലും പരിഹാരം കാണാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. കര്‍ഷകരും കാര്‍ഷികമേഖലയും ദുരിതത്തിലാണ്. വിലയിടവില്‍ കര്‍ഷകര്‍ നട്ടം തിരിയുമ്പോഴും ഇത് പരിഹരിക്കാനുള്ള നടപടി ഒന്നും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. വിലയിടിവ് പരിഹരിക്കാന്‍ ഉല്‍പന്നത്തിന്‍െറ ചെലവിന് അനുസൃതമായി കര്‍ഷകന് ന്യായവില ലഭിക്കണം. ഇതിനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടണം. അമൂല്‍ മാതൃകയില്‍ കാര്‍ഷിക ഉല്‍പാദനവും വിപണനവും നടക്കണം. സംഘങ്ങള്‍ രൂപവത്കരിച്ച് പ്രത്യേക സംവിധാനത്തിലൂടെ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വിലകിട്ടാന്‍ അവസരമൊരുക്കണം. റബര്‍ വിലയിടിവ് മേഖലയിലെ കര്‍ഷകന്‍െറ നട്ടെല്ല് തകര്‍ത്തു. വിലസ്ഥിരതാ പദ്ധതി വെറും തട്ടിപ്പായി മാറി. ഇത് കര്‍ഷകര്‍ക്ക് ഗുണകരമാക്കാനുള്ള സംവിധാനങ്ങള്‍ ഇനിയും നടപ്പാക്കിയിട്ടില്ല. കാര്‍ഷികമേഖലയില്‍ പര്യടനം നടത്തിയപ്പോള്‍ കര്‍ഷകര്‍ വിളകളുടെ വിലയിടിവിനെപ്പറ്റി കണ്ണീരോടെയാണ് വിഷയങ്ങള്‍ അവതരിപ്പിച്ചത്. അഴിമതിരഹിത ഭരണമാകും ഇടതുമുന്നണി കാഴ്ചവെക്കുക. തങ്ങളുടെ സര്‍ക്കാറില്‍ മാണിമാരും ബാബുമാരും ഉണ്ടാവില്ളെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു. ജാഥയിലെ സ്ഥിരാംഗങ്ങളായ എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, കെ.ടി. ജലീല്‍, പി.കെ. സൈനബ, കെ.ജെ. തോമസ്, എം.പിമാരയ എ. സമ്പത്ത്, എം.ബി. രാജേഷ്, പി.കെ. ബിജു, കെ. സുരേഷ്കുറുപ്പ് എം.എല്‍.എ, വൈക്കം വിശ്വന്‍, അഡ്വ. സുരേഷ് ബാബു തോമസ്, എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ് ഉഴവൂര്‍ വിജയന്‍ എന്നിവര്‍ പങ്കെടുത്തു. ഇടുക്കി ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ജില്ലാ അതിര്‍ത്തിയായ മുണ്ടക്കയത്തായിരുന്നു ആദ്യ സ്വീകരണം. തുടര്‍ന്ന് പൊന്‍കുന്നം, ചങ്ങനാശേരി എന്നിവിടങ്ങളിലും സ്വീകരണം ഏറ്റുവാങ്ങി. കോട്ടയം നഗരാതിര്‍ത്തിയായ കോടിമതയില്‍നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തില്‍ സ്വീകരിച്ചാണ് നാഗമ്പടം നെഹ്റു സ്റ്റേഡിയത്തില്‍ എത്തിയത്. വഴികളിലെല്ലാം ജാഥാ ക്യാപ്റ്റനെ മാലയിട്ടാണ് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും സ്വീകരിച്ചത്. നിശ്ചിത സമയത്തുനിന്ന് മൂന്നു മണിക്കൂര്‍ വൈകിയാണ് കോട്ടയത്ത് എത്തിയത്. ചങ്ങനാശേരി: ആദര്‍ശത്തിന്‍െറ വക്താവായി നടന്ന കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ഇന്ന് ഉപജാപക സംഘത്തിന്‍െറ പാവ മാത്രമാണെന്ന് പിണറായി വിജയന്‍. നവകേരള മാര്‍ച്ചിനു ചങ്ങനാശേരിയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയില്‍ മുങ്ങിക്കുളിച്ച കോണ്‍ഗ്രസ് പാര്‍ട്ടി വലിയ തകര്‍ച്ച നേരിടുകയാണ്. മതനിരപേക്ഷതയെ തകര്‍ക്കാനാണ് വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക സാംസ്കാരിക രംഗത്തും വിദ്യാഭ്യാസ കലാകായിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളായ ഡോ. രാധാകൃഷ്ണന്‍, ഡോ. എസ്. അബ്ദുല്‍ ഖാദര്‍, ഡോ. സ്കറിയ സക്കറിയ, ഡോ. പടനിലം, പി. ജെയിംസ്, കെ.കെ. പടിഞ്ഞാറെപ്പുറം, ഡോ. ഓമന ഗംഗാധരന്‍, ആദ്യകാലപാര്‍ട്ടി പ്രവര്‍ത്തകരായ കെ.കെ. രാമദാസകുറുപ്പ്, ടി.ബി. കുഞ്ഞാപ്പി, കെ.കെ. ഭാസ്കരന്‍, പി.കെ. നാരായണന്‍ നായര്‍, രക്തസാക്ഷി കെ.പി. രമണന്‍െറ മാതാവ് തങ്കമ്മ കന്യാകോണില്‍, അഖിലേന്ത്യ സിവില്‍ സര്‍വിസില്‍ രണ്ടാം റാങ്ക് നേടിയ ഡോ.രേണു രാജ്, ഏഷ്യന്‍ ഗെയിംസില്‍ കയാക്കിങ്ങില്‍ ഗോള്‍ഡ് മെഡല്‍ നേടിയ മിനി സുനില്‍കുമാര്‍, എം.ജി യൂനിവേഴ്സിറ്റി എം.ബി.ബി.എസിന് ഒന്നാം റാങ്ക് നേടിയ സുമയ്യ അബ്ദുല്‍ കലാം, വി.എച്ച്.എം.എസ് ഒന്നാം റാങ്ക് നേടിയ അഖില പര്‍വീണ്‍, സ്കൂള്‍ ഗെയിംസില്‍ നിരവധി സ്വര്‍ണ മെഡലുകള്‍ കരസ്ഥമാക്കിയ സനിതാ സാജന്‍, ദേശീയ സ്കൂള്‍ ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ എം.കെ. ശ്രീനാഥ്, എം.ജി യൂനിവേഴ്സിറ്റി ഓഫ് കാമ്പസ് എം.കോം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഗോപിക രാജ് എന്നിവരെ പൊതുസമ്മേളനത്തില്‍ പിണറായി വിജയന്‍ ആദരിച്ചു. ഡോ.ബി. ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. ജാഥാ അംഗങ്ങളായ കെ.ജെ. തോമസ്, എം.ബി. രാജേഷ് എം.പി, പി.കെ. സൈനബ, ഏരിയാ സെക്രട്ടറി കെ.സി. ജോസഫ്, എ. വി. റസ്സല്‍, കൃഷ്ണകുമാരി രാജശേഖരന്‍, വി.ആര്‍. ഭാസ്കരന്‍, ടി.എസ്. നിസ്താര്‍ എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് ചങ്ങനാശേരിയില്‍ ഉജ്ജ്വല വരവേല്‍പാണ് നല്‍കിയത്. ശനിയാഴ്ച വൈകുന്നേരം ആറിന് സെന്‍ട്രല്‍ ജങ്ഷനിലത്തെിയ ജാഥാ ക്യാപ്റ്റനു ചുവപ്പ് വളന്‍റിയര്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. തുറന്ന വാഹനത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ വിവിധ നാടന്‍ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് മാര്‍ച്ചിനെ സമ്മേളന വേദിയായ പെരുന്ന നമ്പര്‍ ടു ബസ് സ്റ്റാന്‍ഡിലേക്കത്തെിച്ചത്. പഞ്ചവാദ്യവും മയിലാട്ടവും ബാന്‍ഡ്മേളവും സ്വീകരണത്തിന് കൊഴുപ്പേകി. പൊന്‍കുന്നം: പൊന്‍കുന്നം രാജേന്ദ്ര മൈതാനത്തു നടന്ന സ്വീകരണ യോഗത്തില്‍ ജില്ലാ കമ്മിറ്റിയംഗം പി.എന്‍. പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ജാഥാ അംഗങ്ങളായ എം.പിമാരായ പി.കെ. ബിജു, എ. സമ്പത്ത്, എം.ബി. രാജേഷ്, സെക്രട്ടേറിയറ്റംഗം കെ.ജെ. തോമസ്, പി.കെ. സൈനബ, ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ എന്നിവരെ കൂടാതെ എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍, പ്രഫ. എം.ടി. ജോസഫ്, അഡ്വ. ഗിരീഷ് എസ്. നായര്‍. വി.പി. ഇസ്മയില്‍, ഏരിയ സെക്രട്ടറി പ്രഫ. ആര്‍. നരേന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പൊന്‍കുന്നം ഗവ. ഹൈസ്കൂളിനു മുന്നില്‍നിന്ന് തുറന്ന വാഹനത്തിലാണ് ജാഥാക്യാപ്റ്റനെ സ്വീകരിച്ചാനയിച്ചത്. ചുവപ്പ് സേനാംഗങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ യോഗത്തില്‍ പിണറായി വിജയന്‍ ആദരിച്ചു. മുണ്ടക്കയം: നവകേരള മാര്‍ച്ചിന് ജില്ലയിലേക്ക് ഉജ്ജ്വല വരവേല്‍പ്. ഇടുക്കി ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി കോട്ടയം ജില്ലയുടെ കവാടമായ മുണ്ടക്കയത്തേക്ക് പ്രവേശിച്ച നവകേരള മാര്‍ച്ചിനും ജാഥാക്യാപ്റ്റനും ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. രാവിലെ ഒമ്പതിന് എത്തുമെന്നറിയിച്ചെങ്കിലും മൂന്നുമണിക്കൂര്‍ വൈകിയത്തെിയ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പ്രിയ നേതാവിനെ കാണാന്‍ ക്ഷമയോടെ പ്രവര്‍ത്തകര്‍ കാത്തുനിന്നിരുന്നു. രാവിലെ മുതല്‍ വിവിധ സ്ഥലങ്ങളില്‍നിന്നൊഴുകിയത്തെിയ പ്രവര്‍ത്തകര്‍ നായനാര്‍ ഭവനിനു മുന്നിലായിരുന്നു തമ്പടിച്ചത്. ജില്ലാ അതിര്‍ത്തിയായ കല്ളേപ്പാലം ജങ്ഷനില്‍ എത്തിയ പിണറായി വിജയനെ ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സുരേഷ് കുറുപ്പ് എം.എല്‍.എ, അഡ്വ. കെ. ഷാനവാസ്, ഏരിയ സെക്രട്ടറി ടി. പ്രസാദ് എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. തുടര്‍ന്ന് മുത്തുക്കുട, പൂക്കാവടി, മലയാളമങ്കമാര്‍, റെഡ് വളന്‍റിയേഴ്സ്, ബാന്‍ഡുമേളം കൂറ്റന്‍ ചെങ്കൊടി എന്നിവയുടെ സമ്മേളന നഗരിയിലേക്കു ആനയിച്ചു. പരിപാടികള്‍ക്ക് വി.പി. ഇബ്രാഹിം, വി.പി. ഇസ്മായില്‍, പി.കെ. രവീന്ദ്രന്‍ വൈദ്യര്‍, സി.വി. അനില്‍ കുമാര്‍, പി.കെ. പ്രദീപ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.