പാലാ: അഞ്ച് നിലകളുള്ള പാലാ മിനി സിവില്‍ സ്റ്റേഷനില്‍ ആധുനിക പാസഞ്ചര്‍ ലിഫ്റ്റ് സൗകര്യം ലഭ്യമായി. ഒരേസമയം എട്ട് പേര്‍ക്ക് കയറാവുന്ന ലിഫ്റ്റ് ശനിയാഴ്ച മുതലാണ് പ്രവര്‍ത്തനം തുടങ്ങിയത്. 28.50 ലക്ഷം രൂപയാണ് മുതല്‍മുടക്ക്. പടികള്‍ ചവിട്ടിക്കയറുന്നതില്‍നിന്ന് ആശ്വാസം ലഭിച്ചതിന്‍െറ സന്തുഷ്ടിയിലാണ് ജീവനക്കാര്‍. പൊതുമരാമത്ത് വകുപ്പാണ് ലിഫ്റ്റ് സ്ഥാപിച്ചത്. വര്‍ഷങ്ങളായി അഞ്ചുനില മന്ദിരത്തില്‍ കയറിയിറങ്ങുന്നവര്‍ ഏറെ ബുദ്ധിമുട്ട് സഹിച്ചിരുന്നു. അംഗപരിമിതരും മറ്റും വളരെ കഷ്ടപ്പെട്ടാണ് മുകളിലെ വിവിധ ഓഫിസുകളില്‍ എത്തിയിരുന്നത്. മന്ത്രിയായിരിക്കെ കെ.എം. മാണിക്ക് ജീവനക്കാര്‍ നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് മാണി ലിഫ്റ്റിന് ഭരണാനുമതിയും നല്‍കിയിരുന്നു. ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ അനുമതി ലഭിച്ചശേഷമാണ് ലിഫ്റ്റ് പ്രവര്‍ത്തനമാരംഭിച്ചത്. മീനച്ചില്‍ താലൂക്ക് സഭയില്‍ പങ്കെടുക്കാനത്തെിയ കെ.എം. മാണി എം.എല്‍.എ ലിഫ്റ്റ് ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി തുറന്നുകൊടുത്തു. പ്രത്യേകാനുമതി നല്‍കി ലിഫ്റ്റ് അനുവദിച്ച മാണിയെ വിവിധ സംഘടനകളുടെ യോഗം അനുമോദിച്ചു. ജയ്സണ്‍ മാന്തോട്ടം അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.