ചങ്ങനാശ്ശേരി: മതസൗഹാര്‍ദ സന്ദേശമുയര്‍ത്തി നടക്കുന്ന ചന്ദനക്കുടം ദേശീയാഘോഷം സമാപിച്ചു. ആഘോഷത്തിന്‍െറ ഭാഗമായ മാനവമൈത്രി സമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. പുതൂര്‍പ്പള്ളി മുസ്ലീം ജമാഅത്ത് പ്രസിഡന്‍റ് പി.എസ്.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. മാനവമൈത്രി സംഗമം സി.എഫ്. തോമസ്എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുറിച്ചി അദൈ്വത വിദ്യാശ്രമം മഠാധിപതി സ്വാമി ധര്‍മചൈതന്യ മാനവമൈത്രി സന്ദേശം നല്‍കി. ചന്ദനക്കുട ഘോഷയാത്ര എന്‍.എസ്.എസ് നായകസഭാംഗം ഹരികുമാര്‍ കോയിക്കല്‍ ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ചന്ദനക്കുട ഘോഷയാത്രക്ക് ഞായറാഴ്ച ഇലക്ട്രിസിറ്റി ബോര്‍ഡ്, ചങ്ങനാശ്ശേരി നഗരസഭ, കാവില്‍ ഭഗവതിക്ഷേത്രം, ക്യൂര്‍സെന്‍റര്‍, പുണ്യഭൂമി റെസിഡന്‍റ്സ് അസോസിയേഷന്‍, താലൂക്ക് കച്ചേരി, എക്സൈസ്, സൈബര്‍ കോളജ്, ഫയര്‍സ്റ്റേഷന്‍, പോസ്റ്റ്ഓഫിസ്, രാജേശ്വരി കോപ്ളക്സ്, എന്‍.എസ്.എസ് ആസ്ഥാനം ഹിദായത്ത് നഗര്‍, എം.വൈ.എം.എ എന്നിവടങ്ങളിലെ സ്വീകരണത്തിനുശേഷം രാത്രി 11ഓടെ ഘോഷയാത്ര തിരികെ പുതൂര്‍പ്പള്ളി അങ്കണത്തിലത്തെി. തുടര്‍ന്ന് വൈക്കം വിജയലക്ഷ്മിയുടെ ഗാനമേള നടന്നു. തിങ്കളാഴ്ച രാവിലെ ഇരൂപ്പാ ജങ്ഷനില്‍ ശിങ്കാരിമേളം നടന്നു. തുടര്‍ന്ന് നടന്ന ചന്ദനക്കുടം ഘോഷയാത്രക്ക് ആരമല, മുക്കാട്ടുപടി കവല, തൃക്കൊടിത്താനം രക്തേശ്വരിക്ഷേത്രം, ഇരൂപ്പാകവല, ഫാത്തിമാപുരം, മാരിയമ്മന്‍കോവില്‍, പട്ടത്തിമുക്ക്, സാംബവ മഹാസഭ, ഐ.സി.ഒ ജങ്ഷന്‍, കെ.എസ്.ആര്‍.ടി.സി, ഒന്നാംനമ്പര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. ചന്തയില്‍നിന്ന് പുറപ്പെട്ട ചന്ദനക്കുട ഘോഷയാത്രക്ക് ചന്തക്കടവ് മൈതാനം, മൂസാവരി ജങ്ഷന്‍, പൊലീസ് സ്റ്റേഷന്‍, മെത്രാപ്പോലീത്തന്‍ പള്ളി, കവല ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്വീകരണത്തിനുശേഷം രാത്രിയില്‍ പള്ളിയില്‍ തിരിച്ചത്തെി. പുലര്‍ച്ചെ നേര്‍ച്ചപ്പാറയിലേക്ക് നടന്ന ചന്ദനക്കുട ഘോഷയാത്ര തിരികെ പുതൂര്‍പ്പള്ളി അങ്കണത്തിലത്തെിയതോടെ ചന്ദനക്കുട ആഘോഷചടങ്ങുകള്‍ സമാപിച്ചു. തുടര്‍ന്ന് ചലച്ചിത്ര പിന്നണിഗായകരുടെ ഗാനമേളയും പട്ടുറുമാല്‍ ഷോയുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.