എരുമേലി വലിയതോട് സംരക്ഷണം അവലോകന യോഗങ്ങളില്‍ ഒതുങ്ങുന്നു

എരുമേലി: കോടിക്കണക്കായ തീര്‍ഥാടകര്‍ എത്തുന്ന എരുമേലിയിലെ വലിയതോട് സംരക്ഷിക്കല്‍ അവലോകന യോഗങ്ങളിലും കടലാസുകളിലും ഒതുങ്ങുന്നു. മാലിന്യവാഹിനിയായ വലിയതോട് കൊതുകും ഈച്ചയും പെരുകാന്‍ കാരണവുമാകുന്നു. എരുമേലിയില്‍ എത്തുന്ന അയ്യപ്പ തീര്‍ഥാടകരില്‍ അധികവും വലിയതോടിന്‍െറ പലയിടത്തും കുളിക്കാന്‍ ഇറങ്ങാറുണ്ട്. ഇവര്‍ക്കായി വലിയതോട്ടില്‍ താല്‍ക്കാലിക തടയണകളും നിര്‍മിക്കാറുമുണ്ട്. എന്നാല്‍, എരുമേലിയിലെ കൊച്ചുതോട് ഉള്‍പ്പെടെയുള്ളവയില്‍നിന്ന് കക്കൂസ് മാലിന്യം അടക്കമുള്ളവ വലിയ തോട്ടിലേക്ക് ഒഴുകിയത്തൊറുണ്ട്. പാര്‍ക്കിങ് മൈതാനങ്ങള്‍ക്ക് അരികിലൂടെ ഒഴുകുന്ന വലിയതോട്ടിലേക്ക് മാലിന്യം വലിച്ചെറിയുന്നതും നിത്യസംഭവമാണ്. തോട്ടിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനും വലിയതോട് മലിനമാകാത്ത നിലയില്‍ സംരക്ഷിച്ച് അരികുകളില്‍ പൂന്തോട്ടങ്ങള്‍ നിര്‍മിച്ച് വലിയതോട് സംരക്ഷിക്കുന്നതിനും വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും അവലോകന യോഗങ്ങളില്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടും പ്രാരംഭ നടപടി പോലും ആയില്ല. പാര്‍ക്കിങ് മൈതാനങ്ങളില്‍നിന്ന് തോട്ടിലേക്ക് മാലിന്യം വലിച്ചെറിയാതിരിക്കാന്‍ വലിയ വേലികള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കുമെന്നും വലിയതോട് മലിനമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അധികാരികള്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും തീര്‍ഥാടനകാലം ആരംഭിച്ചാല്‍ ഇവയെല്ലാം അറിഞ്ഞഭാവം നടിക്കാറില്ളെന്നാണ് നാട്ടുകാരുടെ ആരോപണം. തീര്‍ഥാടനകാലത്ത് കരിങ്കല്ലുംമൂഴി മുതല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനു സമീപംവരെ ലക്ഷങ്ങള്‍ മുടക്കി ശുചീകരിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഏറ്റവുമധികം മാലിന്യം അടിഞ്ഞുകൂടിയിരിക്കുന്നതും ഇവിടെയാണ്. ഇതോടെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ പരിസരത്ത് കൊതുകുകളുടെ ശല്യവും രൂക്ഷമാണ്. ഇക്കൊല്ലം കെ.എസ്.ആര്‍.ടി.സിക്ക് സമീപം മുതല്‍ കൊരട്ടിവരെയുള്ള വലിയതോട് ഗ്രാമപഞ്ചായത്ത് പണമിറക്കി വൃത്തിയാക്കിയിട്ടുണ്ടെങ്കിലും ഇത് വെറും പ്രഹസനമായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.