അന്താരാഷ്ട്ര വില ഉയരുന്നു; റബർ വില ഇടിക്കാൻ ടയർ ലോബി

കോട്ടയം: റബറിെൻറ രാജ്യാന്തര വില കുതിച്ചുയർന്നിട്ടും ആഭ്യന്തര വിപണിയിൽ പ്രയോജനം ലഭിക്കാതെ റബർ കർഷകർ ദുരിതത്തിൽ. തിങ്കളാഴ്ച ബാങ്കോക് വില 159 രൂപയിലെത്തിയിട്ടും കേരളത്തിലെ കർഷകർക്ക് ലഭിച്ച കൂടിയ വില 138 രൂപയാണ്. റബർ ബോർഡ് വില 135 രൂപയും. അന്താരാഷ്ട്ര വില ഉയർന്നിട്ടും നഷ്ടം സഹിച്ചും റബർ ഇറക്കുമതി ചെയ്ത് കേരളത്തിൽ പരമാവധി വിലയിടിക്കാനാണ് ടയർ ലോബിയുടെ ശ്രമം. ഇതിനായി വിപണിയിൽനിന്ന് വിട്ടുനിൽക്കാൻവരെ ടയർ കമ്പനികൾ ഒറ്റക്കെട്ടായി രംഗത്തുള്ളതും കർഷകർക്ക് തിരിച്ചടിയാകുകയാണ്. ഉൽപാദനം ഏറ്റവുമധികം ലഭിക്കുന്ന ഈ മാസങ്ങളിൽ തന്നെ വിലയിടിച്ച് പ്രതിസന്ധി രൂക്ഷമാക്കാനുള്ള തന്ത്രങ്ങളും ശക്തമാണ്. നോട്ട് പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കർഷകർക്ക് വിപണിയിൽനിന്ന് ന്യായവിലപോലും ലഭിക്കാത്തതും ദുരിതം ഇരട്ടിപ്പിക്കുന്നു. പണപ്രതിസന്ധിയിൽ വലയുന്ന കച്ചവടക്കാർക്ക് റബർ വാങ്ങാൻ കഴിയാത്ത അവസ്​ഥയാണ്. റബർ വേണ്ടെന്ന നിലപാടിൽ ടയർ കമ്പനികൾ ഉറച്ചു നിൽക്കുന്നതിനാൽ റബർ വാങ്ങി സ്​റ്റോക് ചെയ്യാനും കച്ചവടക്കാർക്ക് ഭയമാണ്. നിലവിൽ കേരളത്തിൽ 5000 ടണ്ണിലധികം റബർ വിപണിയിൽ സ്​റ്റോക്കുണ്ടായിട്ടും അതു വാങ്ങാതെ ഉയർന്ന വിലയ്ക്ക് റബർ ഇറക്കുമതി ചെയ്യാൻ ടയർ ലോബി ശ്രമിക്കുകയാണെന്ന് കർഷക സംഘടനകളും ആരോപിക്കുന്നു. കെട്ടിക്കിടക്കുന്ന റബർ അന്താരാഷ്ട്ര വിലയ്ക്ക് ആനുപാതികമായി വാങ്ങി കയറ്റുമതി ചെയ്യാനുള്ള സാധ്യതകൾ ഏറെയുണ്ടെങ്കിലും നിരുത്സാഹപ്പെടുത്തുന്ന നടപടിയാണ് ടയർ ലോബി നടത്തുന്നത്. ടയർ കമ്പനികൾ ആവശ്യത്തിനു റബർ സ്​റ്റോക്ക് ചെയ്തിട്ടുണ്ടെന്നും അതിനാൽ വിലയിടിച്ച് വിപണി തകർക്കുകയാണ് അവരുടെ തന്ത്രമെന്നും ആക്ഷേപമുണ്ട്. അന്താരാഷ്ട്ര വില ഉയർന്നിട്ടും കർഷകർക്ക് അതിെൻറ പ്രയോജനം ലഭ്യമാക്കുന്നതിൽ കേന്ദ്ര, സംസ്​ഥാന സർക്കാറുകളും റബർ ബോർഡും ദയനീയമായി പരാജയപ്പെട്ടതും കർഷകരിൽ അമർഷം ശക്തമാക്കുന്നുണ്ട്. വില ഉയർത്താൻ സർക്കാർ പ്രഖ്യാപിച്ച പാക്കേജും നിലവിൽ ഇല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.