പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു

കോട്ടയം: നഗരസഭ പരിധിയിലെ ഹോട്ടലുകളിൽ നടത്തിയ മിന്നൽപരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. 24 ഹോട്ടലുകളിൽ മൂന്ന് സ്​ക്വാഡുകളായി തിരിഞ്ഞാണ് ഹെൽത്ത് സ്​ക്വാഡ് പരിശോധന നടത്തിയത്. ഇതിൽ നാലിടത്തുനിന്നാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ ഏഴുമുതൽ കുമാരനല്ലൂർ, ജനറൽ മേഖല, നാട്ടകം മേഖല, നഗരസഭ സി മേഖല പരിധി എന്നിവിടങ്ങളിലെ വിവിധ ഹോട്ടലുകളിലാണ് റെയ്ഡ് നടന്നത്. കാലാവധി കഴിഞ്ഞതും പഴകിയതുമായ ചിക്കൻമസാല, നിരന്തരം തിളപ്പിച്ച എണ്ണ, മീൻവറുത്തത്, ചിക്കൻകറി, ബീഫ്ഫ്രൈ, 50 മൈക്രോണിൽ താഴെ കട്ടിയുള്ള നിരോധിത പ്ലാസ്​റ്റിക് കവറുകൾ, വേവിച്ച പയർ, ചോർ എന്നിവ പിടിച്ചെടുത്തവയിൽപ്പെടുന്നു. കോട്ടയം ടി.ബി റോഡിനു സമീപത്തെ ഹോട്ടൽ ഫുഡ്ലാൻഡ്, കെ.എസ്​.ആർ.ടി.സി കാൻറീൻ, ഹോട്ടൽ ഡീപാരീസ്​, മലബാർ ടേസ്​റ്റ്ഫുഡ് എന്നിവിടങ്ങളിൽനിന്നാണ് ഇത് പിടിച്ചെടുത്തത്. റെയ്ഡിന് നഗരസഭ ഹെൽത്ത് വിഭാഗം സൂപ്പർവൈസർ ഇൻചാർജ് ആർ. അജിത്കുമാർ, ഹെൽത്ത് ഇൻസ്​പെക്ടർമാരായ എം.ആർ. സാനു, പി.കെ. ബിനു, ടി. പ്രകാശ്, എസ്​. അജിത് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.