സി.എം.എസ്​ കോളജിൽ എ.ബി.വി.പി –എസ്​.എഫ്.ഐ സംഘർഷം

കോട്ടയം: സി.എം.എസ്​ കോളജിൽ പഠിപ്പുമുടക്ക് സമരത്തിനെത്തിയ എ.ബി.വി.പി പ്രവർത്തകരും നേരിടാനെത്തിയ എസ്​.എഫ്.ഐ പ്രവർത്തകരും തമ്മിൽ സംഘർഷം. സംഘർഷത്തിനുപിന്നാലെ കോളജിനുമുന്നിൽ പാർക്ക് ചെയ്ത ബൈക്ക് കത്തിയനിലയിൽ കണ്ടെത്തി. നാട്ടകം പോളിടെക്നിക് കോളജ് ഹോസ്​റ്റലിൽ നടന്ന റാഗിങ്ങിൽ പ്രതിഷേധിച്ച് പ്രിൻസിപ്പലിെൻറ ഓഫിസ്​ ഉപരോധിച്ച എ.ബി.വി.പി പ്രവർത്തകരും എസ്​.എഫ്.ഐ പ്രവർത്തകരുമായാണ് സംഘർഷം ഉണ്ടായത്. തുടർന്ന് പ്രിൻസിപ്പൽ അറിയിച്ചതനുസരിച്ച് എത്തിയ പൊലീസ്​ സമരംചെയ്ത എ.ബി.വി.പി പ്രവർത്തകരെ അറസ്​റ്റ്ചെയ്തു നീക്കുകയായിരുന്നു. എ.ബി.വി.പി ദേശീയ നിർവാഹക സമിതിയംഗം ശരത് ശിവൻ, ജില്ല കൺവീനർ കെ.സി. അരുൺ, ജോ. കൺവീനർ മണിക്കുട്ടൻ, വിഭാഗ് ജോ.കൺവീനർ പി.എസ്​. വിഷ്ണു, ജില്ല സമിതിയംഗങ്ങളായ ഗോകുൽ, അക്ഷയ്, അരുൺ, അഭിജിത് എന്നിവരെയാണ് പൊലീസ്​ അറസ്​റ്റ് ചെയ്തത്. സംഘർഷത്തിനിടെ കോളജിലെ പി.ജി. വിദ്യാർഥി വിഷ്ണു, സുഹൃത്ത് ജിഷ്ണു എന്നിവരെ മർദിക്കുകയും ഇവരുടെ ബൈക്ക് കത്തിക്കുകയുമാണ് ചെയ്തതെന്ന് എ.ബി.വി.പി നേതാക്കൾ പറഞ്ഞു. പരിക്കേറ്റ വിഷ്ണു സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. കാമ്പസുകളിൽ കടന്നുകയറി അക്രമം അഴിച്ചുവിടാനുള്ള സംഘ്പരിവാർ ശ്രമത്തിെൻറ ഭാഗമാണ് എ.ബി.വി.പിയുടെ പേരിൽ സി.എം.എസ്​ കോളജിലും കഴിഞ്ഞദിവസം ബസേലിയോസ്​ കോളജിനുനേർക്കും നടന്നതെന്ന് എസ്​.എഫ്.ഐ ആരോപിച്ചു. ബൈക്ക് കത്തിയ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും നേതാക്കൾ പറഞ്ഞു. അക്രമത്തിൽ പ്രതിഷേധിച്ച് നഗരത്തിൽ നടത്തിയ പ്രകടനത്തിന് എസ്​.എഫ്.ഐ ജില്ല പ്രസിഡൻറ് റിജേഷ് കെ.ബാബു, ഏരിയ സെക്രട്ടറി പി.എസ്​. ശ്രീജിത്, പ്രസിഡൻറ് വി. അജയ്നാഥ്, ജില്ല കമ്മിറ്റി അംഗം അനൂപ് അഷ്റഫ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.