കാഞ്ഞിരപ്പള്ളി: ഗുരുതരസാമ്പത്തിക ക്രമക്കേട് നടന്ന സാഹചര്യത്തില്‍ കാഞ്ഞിരപ്പള്ളി സര്‍വിസ് സഹ. ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ട് രജിസ്ട്രാര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന് ജനപക്ഷം നിയോജക മണ്ഡലം കമ്മിറ്റിയും വിവരാവകാശ പ്രവര്‍ത്തകന്‍ ആനക്കല്ല് മടുക്കക്കുഴി കുരുവിള മാത്യുവും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സഹകരണ ബാങ്ക് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി 2006ല്‍ എസ്.ബി.ഐ മ്യൂച്ചല്‍ ഫണ്ടില്‍ അഞ്ചു കോടി നിക്ഷേപിച്ചു. ഈ തുക 2016 ല്‍ പിന്‍വലിച്ചപ്പോള്‍ ബാങ്കിന് 1.18 കോടി നഷ്ടമായതായി വിവരാവകാശനിയമ പ്രകാരം സഹകരണ ഓഡിറ്റ് ജോയന്‍റ് ഡയറക്ടറുടെ ഓഫിസില്‍നിന്ന് ലഭിച്ച മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് സെക്രട്ടറി ടോണി സെബാസ്റ്റ്യന്‍ ഭരണസമിതി അംഗങ്ങളായ കെ. ജോര്‍ജ് വര്‍ഗീസ് പൊട്ടംകുളം, പി.എസ്. ചന്ദ്രശേഖരന്‍ നായര്‍, സാജന്‍ അഞ്ചനാട്ട്, വി.ജെ. ഡൊമിനിക്, സാജന്‍ കുന്നത്ത്, ജെസി ഷാജന്‍, ടോണി സെബാസ്റ്റ്യന്‍ എന്നിവരെ കുറ്റക്കാരായി കണ്ടത്തെി. ബാങ്കിന് നഷ്ടമായ 1.18 കോടി ഇവരില്‍നിന്ന് ഈടാക്കാന്‍ ഉത്തരവ് നല്‍കുകയും ചെയ്തതായും യുവപക്ഷം സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി മാര്‍ട്ടിന്‍, ജില്ല കണ്‍വീനര്‍ റിജോ വാളാന്തറ, ഷാജി കൊച്ചേടം, റെനീഷ് ചൂണ്ടച്ചേരി, പ്രവീണ്‍ രാമചന്ദ്രന്‍ എന്നിവരും ആനക്കല്ല് മടുക്കക്കുഴി കുരുവിള മാത്യുവും എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.