കൊലപാതകം ചുരുളഴിയുന്നതും കാത്ത് നാട്ടുകാര്‍

തലയോലപ്പറമ്പ്: സിനിമക്കഥയെ വെല്ലുന്ന വിധത്തില്‍ എട്ടു വര്‍ഷം മുമ്പ് നടന്ന കൊലപാതകം ചുരുളഴിയുന്നതിന്‍െറ ആകാംക്ഷയിലായിരുന്നു നാട്ടുകാര്‍. തലയോലപ്പറമ്പ് കാലായില്‍ മാത്യുവിനെ (54) എട്ടു വര്‍ഷംമുമ്പ് കൊന്ന് കുഴിച്ചുമൂടിയതായി പ്രതി വൈക്കം ടി.വി പുരം ചെട്ടിയാംവീട് അനീഷ് മൊഴിനല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് തലയോലപ്പറമ്പ് പൊലീസ് ബുധനാഴ്ച രാവിലെ എട്ടിന് തലയോലപ്പറമ്പ് എ.ജെ. ജോണ്‍ സ്മാരക സ്കൂളിനു മുന്നിലുള്ള വടക്കേ കൊല്ലാപറമ്പില്‍ മാര്‍ട്ടിന്‍െറ ഉടമസ്ഥതയിലുള്ള മൂന്നുനില കെട്ടിടത്തിന്‍െറ ഉള്‍ഭാഗം കുഴിച്ചത്. രാവിലെ മുതല്‍ ആയിരക്കണക്കിനു ആളുകള്‍ കെട്ടിടത്തിനു മുന്നില്‍ തടിച്ചുകൂടിയിരുന്നു. കെട്ടിടത്തിന്‍െറ പിറകുവഴിയാണ് പൊലീസ് അകത്തുകയറിയത്. മുന്‍ഭാഗത്ത് വടംകെട്ടി നാട്ടുകാരെ തടഞ്ഞുനിര്‍ത്തി. കുഴിയെടുക്കുന്നത് കാണാന്‍ സമീപത്തെ പറമ്പിലും വൃക്ഷങ്ങളിലും സമീപകെട്ടിടത്തിനു മുകളിലുമായി ആളുകള്‍ എത്തിയിരുന്നു. മാധ്യമങ്ങളുടെ വന്‍പടതന്നെ കെട്ടിടത്തിനു ചുറ്റും അണിനിരന്നിരുന്നു. വിവിധ ഡിപ്പാര്‍ട്മെന്‍റ് ഉദ്യോഗസ്ഥര്‍ വന്നുംപോയുമിരുന്നു. വൈകീട്ട് എട്ടുവരെ ഏഴര അടി ഒരു മുറിയുടെ വലുപ്പത്തില്‍ എക്സ്കവേറ്റര്‍ ഉപയോഗിച്ച് കുഴിച്ചിട്ടും ഒന്നും കണ്ടത്തെിയില്ല. ഏഴിന് പൊലീസ് പോകുംവരെ ജനം കാത്തുനിന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.