മെഡിക്കല്‍ കോളജ് ആശുപത്രി: ക്രിട്ടിക്കല്‍ കെയറിന് എ.പി.എല്ലുകാര്‍ക്ക് 500 രൂപ

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റില്‍ പ്രവേശിപ്പിക്കുന്ന എ.പി.എല്‍ വിഭാഗത്തില്‍പെടുന്ന രോഗികളില്‍നിന്ന് ഫീസ് വാങ്ങാന്‍ തീരുമാനം. വിവിധ അപകടങ്ങളില്‍പെട്ട് ഗുരുതരാവസ്ഥയിലത്തെുന്ന രോഗികളെ പ്രവേശിപ്പിക്കുന്ന തീവ്രപരിചരണ യൂനിറ്റാണ് ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റ്. ഇവിടെ എത്തുന്ന എ.പി.എല്‍ വിഭാഗത്തില്‍പെട്ട രോഗികളില്‍നിന്ന് ദിനംപ്രതി 500 രൂപ വാങ്ങാനാണ് തീരുമാനം. കാരുണ്യ, ആര്‍.എസ്.ബി.വൈ ആനുകൂല്യങ്ങള്‍ ഉള്ള രോഗികള്‍ അവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഫണ്ടില്‍നിന്ന് ഈ തുക ഈടാക്കും. കഴിഞ്ഞ രണ്ടുഘട്ടത്തിലായി ഈ യൂനിറ്റിലേക്ക് നഴ്സുമാരെയും മറ്റ് ജീവനക്കാരെയും ആശുപത്രി അധികൃതര്‍ താല്‍ക്കാലികമായി നിയമിച്ചിരുന്നു. ഇവര്‍ക്ക് വേതനം നല്‍കുന്നതിനാണ് ഫീസ് ഏര്‍പ്പെടുത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.