കോട്ടയം: സംസ്ഥാനത്ത് അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കാന്‍ നടപടി വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇടുക്കിയും വയനാടും അടക്കം മലയോര ജില്ലകളിലും ഇതര പ്രദേശങ്ങളിലും പട്ടയത്തിനര്‍ഹരായവരുടെ വിശദംശങ്ങളും റവന്യൂ വകുപ്പ് ഇതുവരെ സ്വീകരിച്ച നടപടികളുമടങ്ങുന്ന ഫയല്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതായി റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. കേന്ദ്ര വനം പരിസ്ഥിതി വകുപ്പും സംസ്ഥാന വനം വകുപ്പും പട്ടയം കൊടുക്കാന്‍ അനുമതി നല്‍കിയ മേഖലകളില്‍ വൈകാതെ പട്ടയം വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. പട്ടയത്തിന് അര്‍ഹതയുള്ള മേഖലകള്‍ അടുത്തിടെ റവന്യൂ സെക്രട്ടറി നേരിട്ട് സന്ദര്‍ശിച്ച് ഫയലുകള്‍ പരിശോധിച്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ല കലക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. ഇതടക്കം എല്ലാ പരിശോധനയും പൂര്‍ത്തിയാക്കിയ ശേഷമാണ് പട്ടയത്തിന്‍െറ വിശദാംശങ്ങള്‍ അടങ്ങിയ ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറിയത്. ഇത് പരിശോധിച്ചശേഷം മുഖ്യമന്ത്രി ബന്ധപ്പെട്ട പ്രദേശങ്ങളിലെ ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കും. ഇടുക്കിയില്‍ പട്ടയത്തിന് അര്‍ഹരായ ആയിരക്കണക്കിനു കുടുംബങ്ങളുണ്ട്. പട്ടയം ലഭിക്കാത്തതിനാല്‍ അവര്‍ കടുത്ത ദുരിതത്തിലുമാണ്. മൂന്നാറില്‍ കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണനയിലാണ്. അനധികൃത കൈയേറ്റമടക്കം ഒഴിപ്പിക്കല്‍ നടപടി വേഗത്തിലാക്കിയിട്ടുണ്ട്. മൂന്നാറിനെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. ഇതിനായി പ്രത്യേക മാസ്റ്റര്‍പ്ളാന്‍ തയാറാക്കും. മൂന്നാറിന്‍െറ കാര്യത്തിലും മുഖ്യമന്ത്രി വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കും. പട്ടയത്തിനു മുന്നോടിയായി പൂര്‍ത്തീകരിക്കേണ്ട റീസര്‍വേ നടപടിയും നിശ്ചിതസമയത്തിനകം പൂര്‍ത്തിയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.