ഏറ്റുമാനൂര്‍: പുതിയ മുന്നണിയില്‍ ചേരുന്നതിനെക്കുറിച്ചല്ല, പോകേണ്ട ജയില്‍ ഏതാണെന്നാണ് കെ.എം. മാണി തീരുമാനിക്കേണ്ടതെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി കെ. രാജന്‍ എം.എല്‍.എ. എല്‍.ഡി.എഫിന്‍െറ പടിക്കല്‍വന്നുനിന്ന് അകത്തേക്ക് പോന്നോട്ടെയെന്നാണ് മാണി ചോദിക്കുന്നത്. എന്നാല്‍, കാത്തിരിക്കുന്നത് ജയിലാണെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.വൈ.എഫ് കോട്ടയം ജില്ലാ സമ്മേളനത്തിന്‍െറ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഏറ്റുമാനൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജന്‍. ഭരണമുന്നണിയുടെ ഭാഗമായതുകൊണ്ട് വിപ്ളവം പാര്‍ട്ടി ഓഫിസുകളില്‍ എ.ഐ.വൈ.എഫ് പൂട്ടിവെക്കില്ല. ജനവിരുദ്ധ, പരിസ്ഥിതി വിരുദ്ധനയങ്ങള്‍ ഏത് സര്‍ക്കാറിന്‍േറതായാലും എ.ഐ.വൈ.എഫ് എതിര്‍ക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രകടനപത്രികയിലൊന്നും പരാമര്‍ശിക്കാത്ത അതിരപ്പിള്ളി പദ്ധതിയുമായി ഒരു മന്ത്രി മുന്നോട്ടത്തെിയപ്പോള്‍ എ.ഐ.വൈ.എഫ് അതിനെ ശക്തമായി എതിര്‍ത്തിരുന്നു. ഗാന്ധിയുടെ ഘാതകന് ക്ഷേത്രം പണിയാനും പാഠപുസ്തകത്തിന്‍െറ ഭാഗമാക്കാനും നടക്കുന്നവര്‍ ചൂലുമായി നടന്ന് അച്ഛാ ദിന്‍ പറയുന്നത് കൊണ്ടുമാത്രം മോദി ഗാന്ധിയാകില്ളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘ്പരിവാറിന്‍െറ ഇത്തരം പ്രത്യയശാസ്ത്രങ്ങളെ എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്താനാണ് അവരുടെ ശ്രമം. ജെ.എന്‍.യുവിലും പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും സംഭവിച്ചതും അതുതന്നെയാണ്. ജെ.എന്‍.യു അടച്ചുപൂട്ടണമെന്ന് എ.ബി.വി.പിയെക്കൊണ്ട് ആവശ്യപ്പെടുന്നതിനു പിന്നിലെ അജണ്ടയും അതുതന്നെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്‍റ് അഡ്വ. വി.എസ്. മനുലാല്‍ അധ്യക്ഷതവഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരന്‍, എ.ഐ.വൈ.എഫ് നേതക്കളായ അഡ്വ. പ്രശാന്ത് രാജന്‍, സഞ്ജിത്, ടി.ടി. ജിസ്മോന്‍, പ്രിന്‍സ് മാത്യു, മനോജ് ജോസഫ്, ആര്‍. ബിജു, സി.കെ. ആശ എം.എല്‍.എ, ലിജോയ് കുര്യന്‍, ഫിലിപ്പ് ഉലഹന്നാന്‍, രാജേഷ് ചെങ്ങളം, അഡ്വ. സി.ജി. സേതുലക്ഷ്മി, ജോണ്‍ വി. ജോസഫ്, കെ.ഐ. കുഞ്ഞച്ചന്‍, എന്‍.ഡി. ഷാജിമോന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.