കോട്ടയം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദനീയമായ സ്വാതന്ത്ര്യത്തെ ഹനിക്കാന്‍ തുനിയരുതെന്ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഓണക്കാലത്ത് മാവേലിയോട് പോലും അവധിയെടുക്കാന്‍ പറയുന്ന സര്‍ക്കാറാണിതെന്നും അദ്ദേഹം ആരോപിച്ചു. എന്‍.ജി.ഒ അസോസിയേഷന്‍ 42ാം സംസ്ഥാന സമ്മേളനത്തിന്‍െറ സ്വാഗതസംഘം രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്‍റ് എന്‍. രവികുമാര്‍ അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് ടോമി കല്ലാനി മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി എന്‍.കെ. ബെന്നി, കെ.പി.സി.സി സെക്രട്ടറി പി.എ. സലീം, ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. ജി. ഗോപകുമാര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി ബോബന്‍ തോപ്പില്‍, മുന്‍ വൈസ് പ്രസിഡന്‍റ് കെ.ജെ. ജോര്‍ജ്, കെ.ജി.ഒ.യു ജില്ലാ സെക്രട്ടറി വരതരാജന്‍, പി.വി. പ്രഭു, ടിഎസ്. സലീം, സംസ്ഥാന ഭാരവാഹികളായ ഇ.എന്‍. ഹര്‍ഷകുമാര്‍, ചവറ ജയകുമാര്‍, ബി. മോഹനചന്ദ്രന്‍, കെ.എ. മാത്യു, എസ്. രവീന്ദ്രന്‍, എ.എം. ജാഫര്‍ഖാന്‍, അരുമാനൂര്‍ മനോജ്, ബി. ബാബു, ജില്ലാ ഭാരവാഹികളായ രഞ്ജു കെ. മാത്യു, വി.പി. ബോബിന്‍ എന്നിവര്‍ സംസാരിച്ചു. ഡി.സി.സി പ്രസിഡന്‍റ് ടോമി കല്ലാനി ചെയര്‍മാനും ബി. മോഹനചന്ദ്രന്‍ വര്‍ക്കിങ് ചെയര്‍മാനും ഹര്‍ഷകുമാര്‍ ജനറല്‍ കണ്‍വീനറും രഞ്ജു കെ. മാത്യു കണ്‍വീനറും വി.പി. ബോബിന്‍ ജോയന്‍റ് കണ്‍വീനറുമായി 501 അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്വാഗതസംഘം തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.