ഒളിച്ചോടിയ വിദ്യാര്‍ഥിനികളെ പൊലീസ് കണ്ടത്തെി

പാമ്പാടി: സ്കൂളിലേക്ക് പോകുംവഴി ഒളിച്ചോടിയ വിദ്യാര്‍ഥിനികളെ പൊലീസ് പിടികൂടി രക്ഷിതാക്കള്‍ക്ക് കൈമാറി. അച്ചന്‍െറ എ.ടി.എമ്മില്‍നിന്ന് പണം മോഷ്ടിച്ചത് പിടിക്കപ്പെടുമെന്ന് ഭയന്നാണ് വീടുവിട്ടിറങ്ങിയതെന്ന് പിടിയിലായ ഒമ്പതാം ക്ളാസുകാരി പൊലീസിന് മൊഴിനല്‍കി. കാമുകനോട് സംസാരിക്കാന്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാനാണ് അച്ചന്‍െറ എ.ടി.എമ്മില്‍നിന്ന് പണമെടുത്തതെന്നും പെണ്‍കുട്ടി പറഞ്ഞു. 11ാം ക്ളാസില്‍ പഠിക്കുന്ന കൂട്ടുകാരിയാണ് പണമെടുക്കാനുള്ള വിദ്യ പറഞ്ഞുകൊടുത്തത്. ഈ പെണ്‍കുട്ടിയോടൊപ്പമാണ് ഒമ്പതാം ക്ളാസുകാരി വീടുവിട്ടിറങ്ങിയത്. സ്കൂളിലേക്ക് പോകുന്നവഴിക്കാണ് പണം പിന്‍വലിച്ചത്. എന്നാല്‍, പണം പിന്‍വലിച്ചതായി ഫോണില്‍ സന്ദേശം വന്നതോടെ അച്ചന്‍ പൊലീസില്‍ പരാതിപ്പെടാന്‍ പോവുകയാണെന്നു പെണ്‍കുട്ടി അറിഞ്ഞു. തുടര്‍ന്ന് തൊട്ടടുത്ത ദിവസം പണം പിന്‍വലിക്കാന്‍ സഹായിച്ച കൂട്ടുകാരിയെയും കൂട്ടി നാടുവിട്ടുപോകാന്‍ പെണ്‍കുട്ടി തീരുമാനിക്കുകയായിരുന്നു. സ്കൂളിലേക്കെന്ന പേരില്‍ ഇറങ്ങിയ രണ്ടുകുട്ടികളും സുഹൃത്തിന്‍െറ വീട്ടില്‍ കയറി വസ്ത്രം മാറി. രണ്ടുപേരും സ്കൂളിലത്തെിയില്ല. അതേദിവസം തന്നെ സ്കൂളില്‍ ഹാജരാകാത്ത കുട്ടികളെ കണ്ടത്തൊന്‍ പൊലീസ് പരിശോധനയും നടത്തിയിരുന്നു. ഹാജരാകാത്ത കുട്ടികളുടെ പട്ടിക സ്കൂള്‍ അധികൃതര്‍ പൊലീസിന് കൈമാറി. വീട്ടില്‍ വിളിച്ചുചോദിച്ചപ്പോള്‍ മക്കള്‍ സ്കൂളില്‍ ഹാജരാകാത്ത കാര്യം അറിയില്ളെന്ന് വീട്ടുകാര്‍ മറുപടി നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടികളെ കണ്ടത്തൊന്‍ പൊലീസ് രംഗത്തിറങ്ങുകയായിരുന്നു. കുട്ടികളെ കാണാനില്ളെന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷിച്ചപ്പോള്‍ കെ.കെ റോഡിലൂടെ കോട്ടയം ലക്ഷ്യമാക്കി യാത്രചെയ്യുന്നതായി തിരിച്ചറിഞ്ഞു. ടവര്‍ ലൊക്കേഷന്‍ ലഭിച്ചതോടെ പാമ്പാടി സി.ഐ സാജു വര്‍ഗീസ്, എസ്.ഐ എം.ജെ. അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് പാമ്പാടിയില്‍ ബസുകളില്‍ പരിശോധന ആരംഭിച്ചു. പാമ്പാടി ബസ് സ്റ്റാന്‍ഡില്‍നിന്ന് കോട്ടയം ബസില്‍കയറിയ രണ്ടു പെണ്‍കുട്ടികളെയും പൊലീസ് കൈയോടെ പിടികൂടുകയായിരുന്നു. പൊലീസ് ചോദിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ ആദ്യം പേരുമാറ്റിപ്പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കി. പൊലീസ് സ്റ്റേഷനിലത്തെിച്ച് ചോദ്യംചെയ്തപ്പോള്‍ പെണ്‍കുട്ടികള്‍ നടന്നതെല്ലാം വിവരിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.