കോട്ടയം: ഓണാവധി മുന്നില്‍കണ്ട് കേരള-കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകള്‍ ബംഗളൂരുവിലേക്കും കേരളത്തിലേക്കും 19 വീതം പുതിയ സര്‍വിസുകള്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ ഒമ്പതു മുതല്‍ 13വരെ സര്‍വിസുകള്‍ തുടരും. കെ.എസ്.ആര്‍.ടി.സി കോഴിക്കോട്, പയ്യന്നൂര്‍, എറണാകുളം, കോട്ടയം, തൃശൂര്‍, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്നാകും ബംഗളൂരു സര്‍വിസ് നടത്തുക. അഞ്ചു ദിവസങ്ങളിലും 24 മണിക്കൂറും സ്പെഷല്‍ സര്‍വിസ് നടത്താനാണ് തീരുമാനം. കേരളത്തില്‍നിന്നുള്ള സര്‍വിസുകളില്‍ ഏറെയും കല്‍പറ്റ-മാനന്തവാടി-കുട്ട-മൈസൂര്‍ വഴിയാകും ബംഗളൂരു സര്‍വിസ് നടത്തുക. കെ.എസ്.ആര്‍.ടി.സിയുടെ സര്‍വിസ് ആരംഭിക്കുന്ന വിവരം ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തിയതോടെ മിക്ക ബസുകളിലേക്കുമുള്ള ടിക്കറ്റുകളുടെ ബുക്കിങ് 20-30 ശതമാനംവരെ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. അതേസമയം, കേരളത്തില്‍നിന്നുള്ള ബംഗളൂരു സര്‍വിസുകള്‍ക്ക് സേലം വഴി പെര്‍മിറ്റ് നല്‍കാന്‍ തമിഴ്നാട് തയാറാകാത്തതിലുള്ള പ്രതിഷേധവും കേരള ആര്‍.ടി.സി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ ദൂരം കേരള ബസുകള്‍ തമിഴ്നാട്ടിലൂടെ സഞ്ചരിക്കേണ്ടി വരുന്നുവെന്നതിനാലാണ് ഇതുവഴി പെര്‍മിറ്റ് നല്‍കാതിരുന്നതെന്നാണ് വിവരം. കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍െറ സര്‍വിസുകളില്‍ കൂടുതലും സേലം വഴിയാണ്. തൃശൂര്‍, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളിലേക്ക് രണ്ടുവീതവും കോഴിക്കോട്, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലേക്ക് മൂന്നു വീതവും മൂന്നാറിലേക്കും കോട്ടയത്തേക്കും ഒന്നു വീതവും സര്‍വിസുകളാണ് കര്‍ണാടക നടത്തുക. കര്‍ണാടക സര്‍വിസുകളും സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കും.ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള സര്‍വിസുകള്‍ പ്രഖ്യാപിച്ചതിനൊപ്പം അഞ്ച് ബസുകളിലേക്കുള്ള ടിക്കറ്റുകള്‍ പൂര്‍ണമായും വില്‍പന നടത്തിക്കഴിഞ്ഞു.1500 രൂപവരെ സ്വകാര്യ ബസുകള്‍ ഈടാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.