നേത്രദാനത്തിന് വിഘാതമാകുന്ന വിശ്വാസങ്ങള്‍ തള്ളിക്കളയണം –തിരുവഞ്ചൂര്‍

കോട്ടയം: നേത്രദാനത്തിന് വിഘാതമായി നില്‍ക്കുന്ന വിശ്വാസങ്ങള്‍ തള്ളിക്കളഞ്ഞ് ശാസ്ത്രത്തെ യുവതലമുറ തെരഞ്ഞെടുക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. സെപ്റ്റംബര്‍ എട്ടുവരെ വിവിധ പരിപാടികളോടെ ജില്ലയില്‍ നടക്കുന്ന നേത്രദാന പക്ഷാചരണത്തിന്‍െറ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പരുത്തുംപാറ പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ് വിഷയാവതരണം നടത്തി. പള്ളം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.ടി. ശശീന്ദ്രനാഥ് നേത്രദാന സമ്മതപത്രം സ്വീകരിച്ചു. മെഡിക്കല്‍ കോളജ് നേത്രരോഗവിഭാഗം മേധാവി ഡോ. എലിസബത്ത് ജോണ്‍ സമ്മതപത്രം ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ അഡ്വ. സണ്ണി പാമ്പാടി സന്ദേശം നല്‍കി. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇ.ആര്‍. സുനില്‍കുമാര്‍, പള്ളം ബ്ളോക് പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ ജോയ്സ് ജോസഫ്, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ റോയ് മാത്യു, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. എന്‍. പ്രിയ, ഡോ. പി.എന്‍. വിദ്യാധരന്‍, ജില്ലാ ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. ബി. തങ്കമ്മ, ജില്ലാ മൊബൈല്‍ ഒഫ്താല്‍മിക് സര്‍ജന്‍ ഡോ. സിജു തോമസ് ജോണ്‍, പനച്ചിക്കാട് മെഡിക്കല്‍ ഓഫിസര്‍ ഡോ. ആന്‍ ടിനു സാം, ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ ഓഫിസര്‍ ജെ. ഡോമി, ജില്ലാ നേത്രരോഗ ക്യാമ്പ് കോഓഡിനേറ്റര്‍ ജി. സാബു എന്നിവര്‍ സംസാരിച്ചു. ഡോ. എലിസബത്ത് ജോണ്‍, ഡോ.സി.ജി. മിനി എന്നിവര്‍ ക്ളാസെടുത്തു. നേത്രാദനം, നേത്രസംരക്ഷണം സംബന്ധിച്ച് ബോധവത്കരണ ബൈക്ക് റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ് ഫ്ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് നടന്ന സൗജന്യ നേത്രപരിശോധന ക്യാമ്പില്‍ 225 പേര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.