കോട്ടയം: ഓണക്കാലത്ത് ജില്ലയുടെ പച്ചക്കറി വിപണി കീഴടക്കാന്‍ കുടുംബശ്രീ. വിഷരഹിത പച്ചക്കറിപദ്ധതിയുടെ ഭാഗമായി 435 അയല്‍ക്കൂട്ടങ്ങളും 2237 സംഘകൃഷി ഗ്രൂപ്പുകളുടെയും ചെറുതും വലുതുമായ തോട്ടങ്ങളിലെ പച്ചക്കറികള്‍ ഇക്കുറി ഓണത്തിന് കുടുംബശ്രീ വിപണിയിലത്തെിക്കാന്‍ ഒരുങ്ങുകയാണ്. ഓണക്കാലത്ത് വിളവെടുക്കാന്‍ പറ്റുന്ന തരത്തിലാണ് പച്ചക്കറി കൃഷി നടത്തിയിരിക്കുന്നത്. 78 കുടുംബശ്രീ സി.ഡി.എസിലെയും 149,28 അയല്‍ക്കൂട്ടങ്ങള്‍ കുട്ടികളുടെ പങ്കാളിത്തത്തോടുകൂടി ഏകദേശം 435 ഏക്കര്‍ സ്ഥലത്താണ് കൃഷിചെയ്തിരിക്കുന്നത്. ഓണത്തിന്‍െറ ഭാഗമായി ജില്ലയിലെ മുഴുവന്‍ പഞ്ചായത്തിലും ആരംഭിക്കുന്ന ഓണച്ചന്തകള്‍ വഴിയാകും ഇത്തരത്തില്‍ വിളവെടുക്കുന്ന പച്ചക്കറികള്‍ വിറ്റഴിക്കുക. പഞ്ചായത്തുതലങ്ങളില്‍ നടക്കുന്ന പദ്ധതിയുടെ മേല്‍നോട്ടം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വാര്‍ഡ് മെംബര്‍മാര്‍, കൃഷി ഓഫിസര്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍, മെംബര്‍ സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെട്ട സമിതിക്കാണ്. വെണ്ട, പയര്‍, ചീര, വഴുതന, പടവലം,കുമ്പളം, മത്ത, ചീര, മുളക് എന്നിവയാണ് കൃഷി ചെയ്തിരിക്കുന്നത്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന വിഷമുള്ള പച്ചക്കറി നിയന്ത്രിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കുടുംബശ്രീ അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.