മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി. കോട്ടയം കോടിമത സ്വദേശി അനില്‍കുമാറിനായിരുന്നു (51) ശസ്ത്രക്രിയ. എറണാകുളം സ്വദേശി ബിജുവിന്‍െറ (47) ബി പോസിറ്റിവ് ഗ്രൂപ്പിലെ വൃക്കയാണ് ദാനംചെയ്തത്. 2011 മുതല്‍ വൃക്കരോഗ ചികിത്സയിലായിരുന്നു അനില്‍കുമാര്‍. സര്‍ക്കാറിന്‍െറ മൃതസഞ്ജീവനി പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു. ബുധനാഴ്ച പെട്ടെന്നുണ്ടായ സ്ട്രോക്കിനെതുടര്‍ന്ന് ബിജുവിനെ എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബിജു പിറ്റേന്ന് മസ്തിഷ്കമരണം സംഭവിച്ചു. ഉടന്‍തന്നെ അവയവങ്ങള്‍ ദാനംചെയ്യാന്‍ ബന്ധുക്കള്‍ തീരുമാനിച്ചതിനെതുടര്‍ന്നാണ് അനില്‍കുമാറിന്‍െറ അവയവമാറ്റം നടന്നത്. യൂറോളജി മേധാവി ഡോ. സുരേഷ് ഭട്ട്, ഡോ. ഫെഡറിക് പോള്‍, നെഫ്രോളജി മേധാവി ഡോ. പി.കെ. ജയകുമാര്‍, അനസ്തേഷ്യാ മേധാവി ഡോ. മുരളീകൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി. ബിജുവിന്‍െറ ഹൃദയവും കരളും അമൃത ആശുപത്രിക്കും കണ്ണുകള്‍ അങ്കമാലി ലിറ്റില്‍ ഫ്ളവറിലും ഒരു വൃക്ക ലൂര്‍ദിനും നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.