കോട്ടയം: താളിയോല ചരിത്രങ്ങള്‍ പുതുതലമുറക്ക് പരിചയപ്പെടുത്താനും നൂറ്റാണ്ടുകള്‍ പഴക്കമുള്ള താളിയോല ചരിത്രസംഹിതകള്‍ നഷ്ടപ്പെടാതെ സംരക്ഷിക്കാനും അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെ കോട്ടയം ബി.സി.എം കോളജില്‍ നല്ലതാളി യജ്ഞത്തിന് തുടക്കമായി. ബി.സി.എം കോളജിലെ മലയാളം, ഹിന്ദി, ചരിത്രവിഭാഗങ്ങളുടെയും ഡോ. ജേക്കബ് കൊല്ലാപറമ്പില്‍ എജുക്കേഷനല്‍ ട്രസ്റ്റിന്‍െറയും കേരള സര്‍വകലാശാലാ ഓറിയന്‍റല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയുടെയും ആഭിമുഖ്യത്തിലാണ് താളിയോല സംരക്ഷണയജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. ബി.സി.എം കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ഷീല ചെറിയാന്‍ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കേരള സര്‍വകലാശാലാ ഓറിയന്‍റല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറി അസിസ്റ്റന്‍റ് എസ്. രമ്യ ‘താളിയോല - പ്രാധാന്യവും സംരക്ഷണവും’ വിഷയത്തില്‍ സെമിനാര്‍ നയിച്ചു. യോഗത്തില്‍ കേരളത്തിലാദ്യമായി താളിയോല സംരക്ഷണസമിതി ഒരുജനകീയ കൂട്ടായ്മയായി രൂപവത്കരിക്കാന്‍ തീരുമാനിക്കുകയും അഡ്ഹോക് കമ്മിറ്റി അധ്യക്ഷനായി ഡോ. എം.ജി. ബാബുജിയെയും കമ്മിറ്റി അംഗങ്ങളായി ഡോ. അജീസ് ബെന്‍ മാത്യൂസ്, പ്രഫ. ബൈജു മുകളേല്‍, ജി. വിജയനാഥ് എന്നിവരെ തെരഞ്ഞെടുക്കുകയും ചെയ്തു. യജ്ഞത്തിന്‍െറ ഭാഗമായി കോളജിലത്തെിച്ച താളിയോല ഗ്രന്ഥങ്ങളിലും ആയിരക്കണക്കിന് താളിയോലകളിലും കേരള സര്‍വകലാശാലാ ഓറിയന്‍റല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ സൗജന്യമായി ഓയില്‍ പുരട്ടി നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഈ മാസം 31ന് താളിയോല സംരക്ഷണയജ്ഞം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.