കോട്ടയം: അര്‍ധരാത്രിയുണ്ടായ തീപിടിത്തത്തില്‍ നഗരഹൃദയത്തിലെ ഓട്ടുപാത്ര മൊത്തവില്‍പനശാല കത്തിനശിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെ തിരുനക്കര കുട്ടികളുടെ ലൈബ്രറിക്കു സമീപത്തെ ചെമ്പ്, ഓട് തുടങ്ങിയവ വില്‍ക്കുന്ന ബ്രൗണ്‍ ഹൗസ് എന്ന മൊത്തക്കച്ചവട കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. ഒരുകോടി രൂപക്കടുത്ത് നഷ്ടമുണ്ടെന്നാണ് കണക്കുകൂട്ടുന്നത്. ഏഴു യൂനിറ്റ് അഗ്നിശമന സേന വാഹനങ്ങള്‍ നാലുമണിക്കൂറോളം എടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. രാത്രി കടക്കുള്ളില്‍നിന്ന് തീയും പുകയും ഉയരുന്നതുകണ്ട് സമീപത്തുണ്ടായിരുന്ന ആളുകള്‍ അഗ്നിശമന സേനയെ വിവരം അറിയിച്ചു. തുടര്‍ന്ന് കോട്ടയം യൂനിറ്റില്‍നിന്നുള്ള നാലും ചങ്ങനാശേരിയില്‍നിന്ന് രണ്ടും പാമ്പാടിയില്‍നിന്ന് ഒരുയൂനിറ്റും അഗ്നിശമന സേനാ വാഹനങ്ങള്‍ എത്തി. കടയും കടക്കുള്ളിലുണ്ടായിരുന്ന സാധനങ്ങളും പൂര്‍ണമായും കത്തിനശിച്ചു. ചെമ്പ്, പിച്ചള, ഓട് തുടങ്ങിയവയുടെ വന്‍ ശേഖരമാണ് കത്തിനശിച്ചത്. വര്‍ഷങ്ങള്‍ പഴക്കമുള്ള അമൂല്യ ശേഖരങ്ങളും കത്തിനശിച്ചതില്‍ പെടും. കോട്ടയം കാരാപ്പുഴ പുത്തന്‍പറമ്പില്‍ തങ്കേശ്വരന്‍െറ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നും കടക്കുപുറത്തെ മാലിന്യത്തില്‍നിന്ന് തീ പടര്‍ന്നതാണെന്നും സംശയിക്കുന്നുണ്ട്. കുട്ടികളുടെ ലൈബ്രറിക്ക് സമീപത്തെ പഴയവീടാണ് സ്ഥാപനമായും ഗോഡൗണായും മാറ്റിയിരുന്നത്. ആന്‍റിക് സാധനങ്ങള്‍ക്ക് കേടുപറ്റാതിരിക്കാന്‍ വൈക്കോലുകള്‍ കൊണ്ട് പൊതിഞ്ഞതും തീ ആളിക്കത്താന്‍ ഇടയാക്കി. ഫയര്‍ ഫോഴ്സിന്‍െറ വെള്ളം തീര്‍ന്നതിനെ തുടര്‍ന്ന് കോടിമതയിലെ വാട്ടര്‍ പാര്‍ക്കില്‍നിന്ന് വെള്ളം എത്തിച്ചാണ് ജില്ലാ ഫയര്‍ ഓഫിസര്‍ അജി വി.കുര്യാക്കോസിന്‍െറ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സ് സംഘം തീയണയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.