കൊടിത്തോട്ടം മാലിന്യസംസ്കരണ പ്ളാന്‍റ് : തകര്‍ന്നത് അവഗണന കാരണമെന്ന് ആക്ഷേപം

എരുമേലി: കൊടിത്തോട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രാമപഞ്ചായത്ത് വക മാലിന്യ സംസ്കരണ പ്ളാന്‍റിന്‍െറ മേല്‍ക്കൂരയും പുകക്കുഴലും തകര്‍ന്നുവീണത് പ്ളാന്‍റിനോടുള്ള അവഗണന കാരണമെന്ന് ആക്ഷേപം. എരുമേലിയിലെ ടണ്‍ കണക്കിന് മാലിന്യം കത്തിച്ചുകളയുന്ന പ്ളാന്‍റിന്‍െറ മേല്‍ക്കൂരകള്‍ ഏതുനിമിഷവും നിലംപൊത്തുന്ന അവസ്ഥയിലായിട്ട് വര്‍ഷങ്ങളായി. ചിരട്ടകള്‍ ഉപയോഗിച്ച് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്ന ഈ പ്ളാന്‍റില്‍ മഴ പെയ്താല്‍ വെള്ളം നിറയുന്ന അവസ്ഥയായിരുന്നു. വെള്ളത്തില്‍ കുതിര്‍ന്ന മാലിന്യം കത്തിക്കാന്‍ നനഞ്ഞ ചിരട്ടകൊണ്ട് സാധ്യമാകാതിരുന്നതോടെ മാലിന്യ സംസ്കരണവും പ്രഹസനമായി. ഇതിനെതിരെ നിരവധി പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. വര്‍ഷംതോറും ലക്ഷക്കണക്കിന് രൂപ പ്ളാന്‍റിന്‍െറ അറ്റകുറ്റപ്പണിക്ക് വകയിരുത്തുന്നുണ്ടെങ്കിലും പ്രയോജനപ്രദമായിരുന്നില്ളെന്ന് നാട്ടുകാര്‍ പറയുന്നു. ഞായറാഴ്ച പ്ളാന്‍റിന്‍െറ പുകക്കുഴലും മേല്‍ക്കൂരയും തകര്‍ന്നുവീഴാന്‍ കാരണം യഥാസമയത്ത് അറ്റകുറ്റപ്പണി നടത്താത്തതാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പ്ളാന്‍റ് തകര്‍ന്നതോടെ മാലിന്യ സംസ്കരണം ആശങ്കയിലാക്കുകയാണ്. ഏതാനും മാസങ്ങള്‍ കഴിയുമ്പോള്‍ എത്തുന്ന ശബരിമല സീസണേയും ഇത് ബാധിക്കുമെന്ന് ഉറപ്പാണ്. ഇതിന് പരിഹാരമുണ്ടാക്കുവാന്‍ ഗ്രാമപഞ്ചായത്ത് അധികാരികള്‍ നന്നേ പാടുപെടേണ്ടിവരും. കവുങ്ങുംകുഴിയിലുള്ള സംസ്കരണ പ്ളാന്‍റില്‍ ടണ്‍കണക്കിന് വരുന്ന മാലിന്യം സംസ്കരിക്കുകയെന്നത് പ്രാവര്‍ത്തികമല്ളെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെടുന്നു. പ്ളാന്‍റിന്‍െറ അറ്റകുറ്റപ്പണിക്കായി പത്തുലക്ഷം രൂപ പദ്ധതി ഇനത്തില്‍ വകയിരുത്തിയിട്ടുണ്ടെങ്കിലും പ്രോജക്ട് അംഗീകരിക്കാന്‍ കാലതാമസം നേരിടുമെന്ന് അറിയുന്നു. എന്നാല്‍, കവുങ്ങുംകുഴിയിലെ പ്ളാന്‍റില്‍ മാലിന്യം സംസ്കരിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടാതെ മാലിന്യനിര്‍മാര്‍ജനത്തിനുള്ള പരിഹാരം കണ്ടത്തെുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. കൃഷ്ണകുമാര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.