നാഗമ്പടം നടപ്പാലം: തുറക്കാന്‍ ഇനിയെത്ര നാള്‍ ?

കോട്ടയം: അടച്ചുപൂട്ടാന്‍ കാണിച്ച ആവേശം നാഗമ്പടം മേല്‍പാലത്തിന്‍െറ അറ്റകുറ്റപ്പണി തുടങ്ങുന്നതിലില്ല. പാലം അടച്ചതിനെ തുടര്‍ന്ന് റെയില്‍വേ ട്രാക്കിലൂടെ ഇറങ്ങി നടക്കുന്നവരുടെ എണ്ണം വര്‍ധിച്ചത് അപകടങ്ങള്‍ക്കിടയാക്കുന്നു. ട്രാക്കിലെ കേഡറുകളിലും കുറ്റികളിലും തട്ടിവീണു പരിക്കേല്‍ക്കുന്നവരുടെ എണ്ണമാണ് വര്‍ധിക്കുന്നത്. യാത്രക്കാരുടെ ദുരിതം വര്‍ധിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമില്ല. ജൂലൈ രണ്ടിനാണ് അറ്റകുറ്റപ്പണിക്ക് പാലം അടച്ചത്. അടച്ച പാലത്തില്‍നിന്ന് ഒരാള്‍ വീണു മരിച്ചതോടെ വിവാദമായി. തുടര്‍ന്ന് റെയില്‍വേയും നഗരസഭയും തമ്മില്‍ തര്‍ക്കം നിലനിന്നെങ്കിലും ജില്ലാ ഭരണകൂടം ഇടപെടുകയും പാലത്തിന്‍െറ അറ്റകുറ്റപ്പണി വേഗത്തിലാക്കാന്‍ നിര്‍ദേശിക്കുകയുമായിുന്നു. പണം തടസ്സമായതോടെ രണ്ടു ഘട്ടമായി നഗരസഭ തുക റെയില്‍വേക്കു കൈമാറിയിരുന്നെങ്കിലും നിര്‍മാണം വൈകി. പാലം അടച്ചതോടെ, നാഗമ്പടം സ്റ്റാന്‍ഡിലേക്കു പോകുന്നവരും തിരികെ എം.സി റോഡിലേക്കു വരുന്നവരും റെയില്‍വേ ട്രാക്കിലൂടെയാണു നടക്കുന്നത്. രാവിലെയും വൈകീട്ടും ട്രാക്കില്‍ തിരക്കാണ്. സ്റ്റേഷനു സമീപത്തായതിനാല്‍ ട്രെയിനുകള്‍ വേഗം കുറച്ചു വരുന്നതിനാല്‍ മാത്രം ഇവിടെ ദുരന്തം ഒഴിവാകുകയാണ്. ഗുഡ്ഷെഡ് റോഡില്‍നിന്നിറങ്ങി ട്രാക്കിലൂടെ നടക്കുമ്പോള്‍ ഗര്‍ഡറുകളിലും ട്രാക്കിലും തട്ടിവീണ് പരിക്കേല്‍ക്കുന്നത് പതിവാണ്. ചിലര്‍ക്കു സാരമായ പരിക്കുണ്ടാകാറുണ്ട്. പാളം മുറിച്ചു കടന്നുള്ള ഈ യാത്ര നിയമവിരുദ്ധമായതിനാല്‍ ആരും പരാതി പറയാറില്ല. എന്നാല്‍, ബദല്‍ മാര്‍ഗങ്ങളില്ലാത്തതിനാല്‍ ട്രാക് മുറിച്ചു കടക്കാതെ നിര്‍വാഹമില്ളെന്നും യാത്രക്കാര്‍ പറയുന്നു. ട്രാക്കിനോടു ചേര്‍ന്ന ഭാഗങ്ങള്‍ കാടുപിടിച്ചു കിടക്കുകയാണ്. ഇവിടങ്ങളില്‍ സാമൂഹിക വിരുദ്ധര്‍ മലമൂത്രവിസര്‍ജനം നടത്തുന്നതാണു ദുരിതം കൂട്ടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.