വ്യത്യസ്ത ശമ്പളം: വേറിട്ട സമരവുമായി ഹെഡ്നഴ്സ്

ഗാന്ധിനഗര്‍: ഹെഡ്നഴ്സായി സ്ഥാനക്കയറ്റം ലഭിച്ച് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും വ്യത്യസ്ത ശമ്പളം. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 11ാം വാര്‍ഡിലെ ഹെഡ്നഴ്സ് വി.കെ. സ്മിതക്കാണ് വ്യത്യസ്ത രീതിയില്‍ ശമ്പളം ലഭിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് വേറിട്ട സമരത്തിലാണ് ഇവര്‍. മൂന്നുവര്‍ഷമായിട്ടും ശമ്പളത്തിന്‍െറ അപാകത പരിഹരിക്കാത്ത ഓഫിസ് ജീവനക്കാരോട് പ്രതിഷേധം രേഖപ്പെടുത്തുന്നു എന്നെഴുതി ഡ്യൂട്ടി വസ്ത്രത്തിനുമേല്‍ ധരിച്ചുകൊണ്ടാണ് സമരം. 2013ലാണ് ഹെഡ് നഴ്സായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. തുടര്‍ന്ന് ഫെബ്രുവരി മാസത്തിലെ ശമ്പളത്തില്‍ ഹെഡ്നഴ്സിന്‍െറ ശമ്പളം ലഭിച്ചില്ല. ഓഫിസിലും ബന്ധപ്പെട്ട സര്‍വിസ് സംഘടനയെയും അറിയിച്ചിട്ടും ഫലമുണ്ടായില്ല. പിന്നീട് ഫെബ്രുവരി 19ന് സെക്ഷന്‍ കൈകാര്യംചെയ്യുന്ന ജീവനക്കാരനെ സമീപിച്ചു. നിങ്ങള്‍ സംഘടനായോഗത്തില്‍ കയറി പരസ്യമായി ഈ വിവരം പറഞ്ഞ് എന്നെ ആക്ഷേപിച്ചില്ളേയെന്ന് ചോദിച്ച് ഉദ്യോഗസ്ഥന്‍ കയര്‍ത്തുവെന്നും പറയുന്നു. തുടര്‍ന്ന് ഓഫിസില്‍വെച്ച് പരസ്യമായി ആക്ഷേപിച്ചെന്ന് സൂപ്രണ്ടിന് രേഖാമൂലം പരാതിനല്‍കി. നഴ്സിന്‍െറ ശമ്പളം സംബന്ധിച്ചും ജീവനക്കാരന്‍െറ പെരുമാറ്റത്തെ സംബന്ധിച്ചും വ്യത്യസ്ത രീതിയിലുള്ള അന്വേഷണത്തിന് സൂപ്രണ്ട് ഉത്തരവിടുകയും ചെയ്തു. ‘സൂപ്രണ്ട് നഴ്സിന് കൊടുത്ത മറുപടിയില്‍’ 2013 നവംബര്‍ മുതല്‍ 2015 ജനുവരിവരെ 17,865 രൂപ അധികമായി നല്‍കിയിട്ടുണ്ടെന്നും ഈ തുക 10 തവണകളായി തിരിച്ചടക്കണമെന്നും പറഞ്ഞിരുന്നു. എന്നാല്‍, സൂപ്രണ്ട് നല്‍കിയ ഉത്തരവ് തെറ്റാണെന്നും 5069 രൂപ മാത്രമാണ് അധികമായി തന്നിട്ടുള്ളതെന്നും ഇതില്‍ 1787രൂപ തിരിച്ചുപിടിച്ചിട്ടുണ്ടെന്നും നഴ്സ് മറുപടി നല്‍കി. കൂടാതെ 2012 ഫെബ്രുവരി, 2013 മാര്‍ച്ച്, 2014 ജനുവരി എന്നീ മൂന്നുമാസങ്ങളില്‍ എച്ച്.ആര്‍.എ 750 രൂപ അധികം ലഭിച്ചതിനാല്‍ അതുകൂടി ഉള്‍പ്പെടുത്തി ശരിയാക്കിത്തരണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതുവരെ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ളെന്ന് ഇവര്‍ സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.