അവശയായ വയോധികക്ക് ജനമൈത്രി പൊലീസ് രക്ഷകരായി

കോട്ടയം: രക്തസമ്മര്‍ദം കൂടി അവശനിലയിലായ വയോധികക്ക് ജനമൈത്രി പൊലീസ് രക്ഷകരായി. തനിച്ചു താമസിച്ചിരുന്ന ഇവരെ രക്ഷപ്പെടുത്താന്‍ സഹായിച്ചത് അയല്‍വാസിയായ മറ്റൊരു വയോധിക. അവരുടെ കൈവശം ജനമൈത്രി പൊലീസിന്‍െറ ഫോണ്‍ നമ്പറുണ്ടായിരുന്നതാണ് തുണയായത്. കോട്ടയം ടൗണില്‍ എം.എല്‍ റോഡ് ഭാഗത്ത് മറ്റത്തില്‍ ആശാദേവിയെ (69) ഞായറാഴ്ച രാവിലെ പുറത്തേക്ക് കാണാതായപ്പോള്‍ സമീപത്ത് താമസിക്കുന്ന ഗ്രേസ് വില്ലയില്‍ ബീനക്ക് സംശയമായി. തലേദിവസം കിടക്കാന്‍ പോകുമ്പോള്‍ തനിക്ക് തീരെ സുഖമില്ളെന്ന് ബീനയോട് പറഞ്ഞിരുന്നു. നായയെ അഴിച്ചുവിട്ടിരിക്കുകയായിരുന്നു. അതിനാല്‍ അകത്തു കയറി നോക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ വെസ്റ്റ് സ്റ്റേഷനിലെ ജനമൈത്രി പൊലീസിലെ ബീറ്റ് ഓഫിസര്‍ എന്‍. പ്രദീപ്കുമാറിനെ ഫോണില്‍ വിളിച്ചു കാര്യം പറഞ്ഞു. എസ്.ഐ രാജന്‍െറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി. നായ കുരച്ച് ബഹളമുണ്ടാക്കിയതിനാല്‍ പിന്‍വശത്തെ വാതില്‍ തല്ലിപ്പൊളിച്ചാണ് അകത്തുകയറിയത്. അവശനിലയില്‍ കട്ടിലിയില്‍ കിടക്കുകയായിരുന്നു ആശാദേവി. രക്തസമ്മര്‍ദം കൂടി സംസാരശേഷിപോലും നഷ്ടപ്പെട്ടിരുന്നു. ഉടന്‍ ബന്ധുക്കളുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചു. ഇപ്പോള്‍ ഇവര്‍ സുഖം പ്രാപിച്ചുവരുന്നു. എസ്.ഐ രാജനൊപ്പം സി.പി.ഒമാരായ സാംസണ്‍, രാധാകൃഷ്ണന്‍, അനില്‍ സി. കുമാര്‍ എന്നിവരുമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.