വാഴൂര്‍: ദേശീയ പാതയില്‍ അമിതവേഗത്തിലത്തെിയ സ്വകാര്യ ബസ് ഡിവൈഡറില്‍ ഇടിച്ചു നിയന്ത്രണം വിട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ പത്തിന് ദേശീയപാത 183ല്‍ കൊടുങ്ങൂരിന് സമീപം 15 ാം മൈലിലായിരുന്നു അപകടം. ഇടക്കുന്നത്തുനിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. അമിത വേഗമാണ് അപകടകാരണമെന്ന് യാത്രക്കാര്‍ പറഞ്ഞു. ബസ് യാത്രികരായ വട്ടക്കാവ് സ്വദേശി ദിലീപ് (30), വാഴൂര്‍ സ്വദേശി അനില്‍ കുമാര്‍ (41), സാബു (46), നെടുങ്കുന്നം സ്വദേശിനി മിനി (39), പൊന്‍കുന്നം സ്വദേശി ഗോപകുമാര്‍ (43), ഭാര്യ ഓമന (39), തോപ്രാംകുടി സ്വദേശി ബിനോയി (42), പാലപ്ര സ്വദേശി വിജീഷ് (28) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ ഇടക്കുന്നം സ്വദേശികളായ അസറുദ്ദീന്‍ (24), രാജമ്മ (67), അന്നമ്മ ഡോവിഡ് (75), പള്ളിക്കത്തോട് സ്വദേശി സീമ ഗോപാലകൃഷ്ണന്‍ (40) എന്നിവരെ കൊടുങ്ങൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. അമിത വേഗത്തിലത്തെിയ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറിയശേഷം തിട്ടയിലിടിച്ചു നില്‍ക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.