കോട്ടയം: സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയാന്‍ പരിശോധന കര്‍ശനമാക്കി പൊലീസ്. ഇതിന്‍െറ ഭാഗമായി ജില്ലയില്‍ 435 ബസുകള്‍ പരിശോധിച്ചതില്‍ അമിതവേഗത്തില്‍ ഓടിച്ച 10 ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കേസ് എടുത്തു. സമയഷെഡ്യൂള്‍ പരിശോധിച്ചതില്‍ യാത്രാസമയം കൃത്യമായി പാലിക്കാതിരുന്ന 11 ബസുകള്‍ക്കെതിരെയും നടപടിയെടുത്തു. അനുവദിച്ചതില്‍ കൂടുതല്‍ സീറ്റ് ഘടിപ്പിച്ച് സര്‍വിസ് നടത്തിയ രണ്ട് ബസുകള്‍ക്കെതിരെയും പിഴയിടാക്കുകയും ചെയ്തു. അമിതവേഗത്തില്‍ വാഹനം ഓടിച്ചതിനു 102 പേര്‍ക്കെതിരെയും കേസെടുത്തു. മദ്യപിച്ചു വാഹനമോടിച്ച 29 ഡ്രൈവര്‍മാര്‍ക്കെതിരെയും അശ്രദ്ധമായി വാഹനം ഓടിച്ചതിനു 46 പേര്‍ക്കെതിരെയും അനധികൃത പാര്‍ക്കിങ്ങിനും ഓവര്‍ടേക്കിങ്ങിനും 118 പേര്‍ക്കെതിരെയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിച്ച മൂന്നുപേര്‍ക്കെതിരെയും കേസ് എടുത്തു. ഹെല്‍മറ്റ് ഉപയോഗിക്കാതെ വാഹനം ഓടിച്ച 301 പേരും പിടിയിലായി. സീറ്റ്ബെല്‍റ്റ് ഉപയോഗിക്കാതിരുന്ന 123 പേര്‍ക്കെതിരെയും വണ്‍വേ തെറ്റിച്ചതിനു 15 പേര്‍ക്കെതിരെയും കേസെടുത്തതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.