കോട്ടയം: ഓണമത്തൊറായിട്ടും കോടിമത നഗരസഭ പച്ചക്കറി മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും ദുരിതംതന്നെ. 2012 ഏപ്രില്‍ ഒന്നിന് കോടിമതയില്‍ ആരംഭിച്ച പച്ചക്കറി മാര്‍ക്കറ്റിന് നാലുവര്‍ഷം പിന്നിട്ടിട്ടും പറയാനുള്ളത് പരാതികള്‍ മാത്രം. കോട്ടയം നഗരത്തിന്‍െറ ഹൃദയഭാഗത്തുണ്ടായിരുന്ന പച്ചക്കറി മാര്‍ക്കറ്റ് കെട്ടിടത്തിന്‍െറ തകരാറുമൂലം എം.ജി റോഡില്‍ നഗരസഭ കോടികള്‍ മുടക്കി പണിതെന്ന് അവകാശപ്പെട്ട കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, ഉദ്ഘാടനം കഴിഞ്ഞ് ഏറെതാമസിയാതെതന്നെ ഇവിടുത്തെ കെട്ടിടങ്ങളും തകരാറിലായി. ജീവന്‍ പണയംവെച്ചും വ്യാപാരികള്‍ കച്ചവടം ചെയ്യുമ്പോള്‍ ഭയപ്പാടോടെയാണ് ഉപഭോക്താക്കള്‍ മാര്‍ക്കറ്റിലത്തെുന്നത്. വ്യാപാരികള്‍ നിരന്തരം പരാതി നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ ചില കടമുറികളില്‍ അറ്റകുറ്റപ്പണി നടത്തിയെങ്കിലും പലതും ഇപ്പോഴും അപകടാവസ്ഥയിലാണ്. കോടിമതയിലേക്കു മാറ്റിയപ്പോള്‍ നിരവധി വാഗ്ദാനങ്ങളാണ് നഗരസഭ നല്‍കിയത്. മാര്‍ക്കറ്റിലേക്ക് ആളുകള്‍ എത്തുന്നതിന് ബസ് സൗകര്യം, പച്ചക്കറി, വാഴക്കുല, മുട്ട, തേങ്ങ എന്നിവയുടെ വില്‍ക്കല്‍, എം.എല്‍ റോഡിലെയും സമീപത്തെയും പച്ചക്കറി വ്യാപാരികളെയും കോടിമതയിലേക്ക് പുനരധിവസിപ്പിക്കല്‍, വൈദ്യുതിയും കുടിവെള്ളവും എത്തിക്കുക എന്നിവയായിരുന്നു വാഗ്ദാനങ്ങള്‍. എന്നാല്‍, സ്വന്തമായി വാഹനം ഉള്ളവര്‍ക്ക് മാത്രമേ കോടിമതയിലെ മാര്‍ക്കറ്റിലത്തെി പച്ചക്കറി വാങ്ങാന്‍ കഴിയുകയുള്ളൂ. വാഹനങ്ങള്‍ ഇല്ലാത്തവര്‍ 100 രൂപയുടെ പച്ചക്കറി വാങ്ങണമെങ്കില്‍ മാര്‍ക്കറ്റില്‍വന്ന് തിരികെ ടൗണില്‍ എത്തണമെങ്കില്‍ 100 രൂപ ഓട്ടോകൂലി കൊടുക്കേണ്ട അവസ്ഥയാണ്. അതുമല്ല, സമാന്തരമായി പച്ചക്കറി ടൗണില്‍ ലഭിക്കുകയും ചെയ്യുന്നതിനാല്‍ യാത്രാച്ചെലവ് പരിഗണിച്ച് ആരും അങ്ങോട്ട് ചെല്ലാറില്ല. സൗകര്യം ഒരുക്കാത്തതിന് പിന്നാലെ രാപകല്‍ തെരുവുനായ്ക്കളുടെ വിളയാട്ടമാണിവിടെ. ഇതിനു പുറമെ റോഡുകള്‍ മാലിന്യകേന്ദ്രവുമായി മാറി. ഓടകള്‍ ഇല്ലാത്തതിനാല്‍ ഒരുമഴ പെയ്താല്‍ മാര്‍ക്കറ്റ് വെള്ളക്കെട്ടാകും. മാര്‍ക്കറ്റ് റോഡിന്‍െറ ഇരുവശത്തുമായി ബസുകളും വലിയ കണ്ടെയ്നറുകളും പാര്‍ക്ക് ചെയ്യുന്നതും കച്ചവടക്കാരെയും ഉപഭോക്താക്കളെയും വലക്കുന്നുണ്ട്. നിരവധി തവണ പരാതി നല്‍കിയെങ്കിലും ഒരുനടപടിയും ഉണ്ടായില്ല. ഈ ഓണത്തിന് മുമ്പ് പച്ചക്കറി മാര്‍ക്കറ്റ് നേരിടുന്ന ദുരിതങ്ങള്‍ അവസാനിപ്പിക്കാന്‍ നഗരസഭ മുന്‍കൈ എടുക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. നഗരസഭയുടെ നിരന്തരമായ അവഗണനകള്‍ക്കെതിരെ നിവേദനം നല്‍കാന്‍ വ്യാപാരി വ്യവസായി സമിതി നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചു. ഏരിയ സെക്രട്ടറി പി.എ. അബ്ദുസലീം, ഭാരവാഹികളായ ടി.കെ. സജീവ്, ഇബ്രാഹീംകുട്ടി, എ.ടി. വര്‍ഗീസ്, എം. ഷാജഹാന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.