മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലി നഗരസഭയും പൊലീസും തമ്മില്‍ തര്‍ക്കം

ഗാന്ധിനഗര്‍: മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലി നഗരസഭയും പൊലീസും തമ്മില്‍ തര്‍ക്കം. കൊല്‍ക്കത്ത ചെക്മുലാനി ഗള്‍ഫൈകുടി ഹോസ്പിറ്റല്‍പാറ തപന്‍ റോയിയുടെ (18) മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ചാണ് കോട്ടയം നഗരസഭയും ഗാന്ധിനഗര്‍ പൊലീസും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത്. പെരുമ്പാവൂരിലെ സ്വകാര്യ ഫാക്ടറി തൊഴിലാളിയായിരുന്നു തപന്‍ റോയി. കടുത്തപനിയെ തുടര്‍ന്ന് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ 20ന് മെഡിക്കല്‍ കോളജ് മെഡിസിന്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇയാള്‍ 14ന് രാത്രി മരിച്ചു. മൃതദേഹം നാട്ടില്‍കൊണ്ടുപോകാന്‍ ബന്ധുക്കള്‍ എത്താതിരുന്നതിനാല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. 15ന് തപന്‍െറ പിതാവ് സുബാഷ് റോയിയും സഹോദരന്‍ ഫോദിപ്പ് റോയിയും മെഡിക്കല്‍ കോളജില്‍ എത്തിയെങ്കിലും പണം ഇല്ലാതിരുന്നതിനാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. വിവരം അറിഞ്ഞ നവജീവന്‍ ട്രസ്റ്റി പി.യു. തോമസ് സ്ഥലത്തത്തെി. ബന്ധുക്കള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കിയ ശേഷം ആശുപത്രിക്ക് സമീപത്തെ ലോഡ്ജില്‍ താമസിപ്പിച്ചു. 16ന് രാവിലെ നവജീവന്‍ പ്രവര്‍ത്തകരത്തെി തപന്‍െറ ബന്ധുക്കളുമായി ഗാന്ധിനഗര്‍ സ്റ്റേഷനിലത്തെി സംസ്കരിക്കുന്നതിനുള്ള എന്‍.ഒ.സി വാങ്ങി. ഈ സര്‍ട്ടിഫിക്കറ്റുമായി കോട്ടയം നഗരസഭാ ജീവനക്കാരുടെ അടുത്തത്തെി. അപേക്ഷയില്‍ മൃതദേഹം സംസ്കരിക്കുന്നതിനാണ് എന്നാണ് എഴുതിയിരിക്കുന്നതെന്നും ദഹിപ്പിക്കണമെന്ന് എഴുതി വാങ്ങണമെന്നും പറഞ്ഞ് അപേക്ഷ നിരസിച്ചു. വീണ്ടും ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലത്തെി വിവരം പറഞ്ഞു. സംസ്കരിക്കുന്നതിന് എന്നേ എഴുതാന്‍ കഴിയൂവെന്നും ദഹിപ്പിക്കുക എന്ന് എഴുതാന്‍ കഴിയില്ളെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസും പറഞ്ഞു. കുറച്ചു നേരത്തെ തര്‍ക്കത്തിനുശേഷം നവജീവന്‍ പ്രവര്‍ത്തകര്‍ മടങ്ങി. പിന്നീട് ജില്ലാ പൊലീസ് അധികൃതരെ ഫോണില്‍ ബന്ധപ്പെട്ടശേഷം നഗരസഭ പറഞ്ഞരീതിയില്‍ പൊലീസ് എഴുതിക്കൊടുത്തു. ഈ അപേക്ഷ കിട്ടിയെങ്കിലും നിശ്ചിത സമയം കഴിഞ്ഞതിനാല്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയാറായില്ല. ബുധനാഴ്ച മൃതദേഹം ഏറ്റുവാങ്ങി കോട്ടയം മുട്ടമ്പലത്തുള്ള പൊതുശ്മശാനത്തില്‍ സംസ്കരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.