ശബരിമല പാതയില്‍ മണ്ണിടിച്ചില്‍; ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക്

എരുമേലി: എരുമേലി-പമ്പ പാതയില്‍ കണമലയില്‍ റോഡിലേക്ക് മണ്ണിടിഞ്ഞുവീണ് ബൈക്ക് യാത്രക്കാരായ പിതാവിനും മകനും പരിക്കേറ്റു. കണമല വട്ടക്കുന്നേല്‍ സണ്ണി (60), മകന്‍ ഷിജു (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ഈ സമയം അതുവഴി വന്ന ബൈക്ക് യാത്രക്കാരുടെ മേല്‍ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. റോഡരികില്‍ നിന്ന തിട്ടയില്‍നിന്ന് കല്ലും മണ്ണും വരുന്നതുകണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വാഹനമുള്‍പ്പെടെ മണ്ണിനടിയില്‍പെട്ടു. ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ മണ്ണുമാറ്റി രക്ഷപ്പെടുത്തുകയായിരുന്നു. മണ്ണിടിഞ്ഞുവീണതോടെ വാഹനഗതാഗതവും തടസ്സപ്പെട്ടു. തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍നിന്ന് അഗ്നിശമനസേനയത്തെി കല്ലും മണ്ണും നീക്കിയതോടെയാണ് വാഹനയാത്ര സുഗമമായത്. ശബരിമല തീര്‍ഥാടനകാലത്തും അയ്യപ്പഭക്തരുടേതുള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാതയിലാണ് മണ്ണിടിച്ചിലുണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.