ജീപ്പ് സ്വകാര്യ ബസിലിടിച്ച് 20 പേര്‍ക്ക് പരിക്ക്

പാലാ: നിയന്ത്രണംവിട്ട ജീപ്പ് സ്വകാര്യ ബസിലിടിച്ച് 20ഓളം പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചക്ക് 1.45ഓടെ പാലാ-പൂഞ്ഞാര്‍ ഹൈവേയില്‍ കൊട്ടാരമറ്റം ബിഷപ്സ് ഹൗസിന് മുന്നിലാണ് അപകടം. പാലായില്‍നിന്ന് വൈക്കത്തേക്ക് പോകുകയായിരുന്ന വിര്‍ജിന്‍ ബസിലേക്ക് കോട്ടയം ഭാഗത്തുനിന്നും വന്ന ബൊലേറോ ജീപ്പ് ഇടിച്ചുകയറുകയായിരുന്നു. ജീപ്പ് യാത്രക്കാരനായ ഒരാള്‍ക്കും ബസ് യാത്രക്കാരായ 19 പേര്‍ക്കുമാണ് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല. സാരമായി പരിക്കേറ്റ രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റുള്ളവരെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. അപകടത്തെ തുടര്‍ന്ന് ഹൈവേയില്‍ ഒന്നരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ക്രെയിന്‍ എത്തിച്ച് ഉയര്‍ത്തിയാണ് വാഹനങ്ങള്‍ റോഡില്‍നിന്ന് മാറ്റിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പാലാ ട്രാഫിക് എസ്.ഐ വി.കെ. ജയപ്രകാശ്, എ.എസ്.ഐമാരായ ഗിരി, ഷജില്‍, വിന്‍സെന്‍റ്, സിവില്‍ ഓഫിസര്‍മാരായ ജസ്റ്റിന്‍, ആന്‍റണി എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.