ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മോഷണശ്രമത്തിനിടെ യുവതി പിടിയില്‍. കല്ലറ കവിക്കാട് കിഴക്കേ ഞാറകാട്ടില്‍ ഷിന്‍സിമോള്‍ മാത്യുവാണ് (24) പിടിയിലായത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് അത്യാഹിത വിഭാഗത്തിന് സമീപത്തെ ആര്‍.എസ്.ബി.വൈ കൗണ്ടറിന് മുമ്പിലായിരുന്നു സംഭവം. പൊലീസ് പറയുന്നതിങ്ങനെ: മെഡിക്കല്‍ കോളജ് ഫാര്‍മസിയില്‍നിന്ന് മരുന്ന് വാങ്ങുന്നതിനുള്ള ക്യൂവില്‍ നിന്നിരുന്ന ഷിന്‍സി തൊട്ടുമുന്നില്‍ നിന്നിരുന്ന ഒരു യുവതിയുടെ ബാഗിന്‍െറ സിബ് തുറക്കുന്നത് പിന്നില്‍ നിന്നിരുന്ന കുമരകം സ്വദേശിനിയായ ഒരുവീട്ടമ്മ കണ്ടു. ഇവര്‍ ഉടന്‍ തന്നെ പൊലീസ് എയ്ഡ് പോസ്റ്റില്‍ വിവരം അറിയിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ റോയി ജേക്കബും സി.പി.ഒ ടി.എന്‍. സന്തോഷും സ്ഥലത്തത്തെി. വീട്ടമ്മ ഷിന്‍സിയെക്കുറിച്ച് പറഞ്ഞ വസ്ത്ര അടയാളംവെച്ച് അവര്‍ ഷിന്‍സിയെ നിരീക്ഷിച്ചു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ഫാര്‍മസി ക്യൂവില്‍ നിന്നിരുന്ന ഷിന്‍സി വളരെ തിരക്കുള്ള ആര്‍.എസ്.ബി.വൈ കൗണ്ടറിന്‍െറ ക്യൂവില്‍നിന്നു. അല്‍പനേരം കഴിഞ്ഞപ്പോള്‍ ഷിന്‍സിയുടെ മുന്നില്‍ നിന്നിരുന്ന സ്ത്രീയുടെ ബാഗ് തുറക്കുന്നത് പൊലീസ് കാണുകയും ഉടന്‍ പിടികൂടുകയും ചെയ്തു. ഇവരെ ഗാന്ധിനഗര്‍ സ്റ്റേഷനില്‍ വനിതാപൊലീസിന്‍െറ നേതൃത്വത്തില്‍ ചോദ്യംചെയ്യുകയും ബാഗ് പരിശോധിക്കുകയും ചെയ്തു. ബാഗിന്‍െറ പല അറകളിലായി 500ന്‍െറയും 100ന്‍െറയും നോട്ടുകളും ആയിരത്തിന്‍െറ നോട്ടും കണ്ടെടുത്തു. തുടര്‍ന്ന് പൊലീസ് ഇവരുടെ വീട്ടില്‍ കൊണ്ടുപോയി പരിശോധന നടത്തി. മുന്തിയ ഇനമടക്കം ആറ് മൊബൈല്‍ ഫോണ്‍ ഇവരുടെ വീട്ടില്‍നിന്ന് കണ്ടെടുത്തു. ഇവ മോഷ്ടിച്ചതാണെന്ന് ഇവര്‍ സമ്മതിച്ചതായി ഗാന്ധിനഗര്‍ പൊലീസ് അറിയിച്ചു. ഷിന്‍സിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.